അപ്പം മുറിക്കൽ ശുശ്രൂഷ
text_fieldsകേരള കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
പെസഹാ ദിനത്തിൽ നടന്ന അപ്പം മുറിക്കൽ ചടങ്ങ്
മനാമ: കേരള കാത്തലിക് അസോസിയേഷൻ പെസഹാ ദിനത്തിൽ അംഗങ്ങൾക്കായി അപ്പം മുറിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. പ്രാർഥന ചടങ്ങുകൾക്കൊപ്പം മുതിർന്ന അംഗങ്ങളായ എബ്രഹാം ജോൺ, സേവി മാത്തുണ്ണി, വർഗീസ് കാരക്കൽ എന്നിവർ അപ്പം മുറിച്ച് അംഗങ്ങൾക്ക് നൽകി.
കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. സ്പോൺസർഷിപ് ചെയർമാൻ സേവി മാത്തുണ്ണി പ്രാർഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ പെസഹാ ദിന സന്ദേശം നൽകി. കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റുമാരും കെ.സി.എ അംഗങ്ങളും ലേഡീസ് വിങ് അംഗങ്ങളും സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

