കീറ്റോജെനിക് ഡയറ്റ് പ്രവാസി സമൂഹത്തിലേക്കും
text_fieldsമനാമ: കീറ്റോജെനിക് ഡയറ്റിന് പ്രവാസി മലയാളികൾക്കിടയിലും പ്രചാരം. ശരീരത്തിൽ അന്നജം (കാർബോഹൈഡ്രേറ്റ്) അധികമായി അടിഞ്ഞുകൂടുന്നത് അനാരോഗ്യത്തിന് കാരണമാകും എന്നതിനാൽ അതിനെ ഒഴിച്ചുനിർത്താനുള്ള ഭക്ഷണ രീതിക്ക് ലോകത്ത് പ്രധാന്യം ലഭിക്കുന്നുണ്ട്.
പ്രമേഹത്തെ നിയന്ത്രിക്കാനുള്ള എൽ.സി.എച്ച്.എഫ് ഭക്ഷണരീതി ശീലിക്കുന്നവർ ബഹ്റൈനിലും വർധിക്കുകയാണ്. ഇതിെൻറ ശാസ്ത്രീയ വശങ്ങളെ കുറിച്ച് അനുകൂലമായും പ്രതികൂലമായും ചിലവാദങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും കീറ്റോജനിക് ഡയറ്റ് പാലിക്കുന്നവരിൽ അമിത വണ്ണം കുറയുന്നതായും പ്രേമഹനിരക്ക് കുറയുന്നതായും അനുഭവങ്ങളുണ്ട്.
എന്നാൽ പെെട്ടന്ന് ഇൗ ശൈലി പിന്തുടരുന്നവരിൽ അതുമായി പൊരുത്തപ്പെടാനുള്ള കാലതാമസം ചില്ലറ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. എന്നാൽ കേവലം കുറച്ചുദിവസങ്ങൾ മാത്രമെ ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കൂവെന്നാണ് കീറ്റോജനിക് ഡയറ്റ് സ്വീകരിച്ചമലയാളികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.