Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right52,000 ദി​നാ​ർ...

52,000 ദി​നാ​ർ നി​കു​തി വെ​ട്ടി​പ്പ് കേ​സ്: വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
52,000 ദി​നാ​ർ നി​കു​തി വെ​ട്ടി​പ്പ് കേ​സ്:   വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ന്നു
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ വാ​റ്റ് ഇ​ന​ത്തി​ൽ 52,000-ലേ​റെ ദി​നാ​ർ വെ​ട്ടി​ച്ചു​വെ​ന്ന കേ​സി​ൽ മൂ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വു​ക​ളും ഒ​രു ക​മ്പ​നി​യും ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്നു.

ര​ണ്ട് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രും ഒ​രു ജോ​ർ​ഡാ​നി​യ​ൻ ജ​ന​റ​ൽ മാ​നേ​ജ​റു​മാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഇ​തി​നു​പു​റ​മെ ക​മ്പ​നി​യെ ഒ​രു ആ​ർ​ട്ടി​ഫി​ഷ്യ​ൽ പേ​ഴ്സ​ൺ ആ​യി ക​ണ​ക്കാ​ക്കി​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. 2022-നും 2025-​നും ഇ​ട​യി​ൽ 11 ആ​നു​കാ​ലി​ക നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്തി​ട്ടും, നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ള്ളി​ൽ 52,507 ബ​ഹ്‌​റൈ​ൻ ദി​നാ​ർ എ​ൻ.​ബി.​ആ​റി​ലേ​ക്ക് അ​ട​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന​താ​ണ് ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണം.

കേ​സി​ൽ ഹാ​ജ​രാ​യ 35 കാ​ര​നാ​യ ജോ​ർ​ഡാ​നി​യ​ൻ മാ​നേ​ജ​ർ ത​ങ്ങ​ളു​ടെ ഭാ​ഗം കോ​ട​തി​യി​ൽ വി​ശ​ദീ​ക​രി​ച്ചു. എ​ൻ.​ബി.​ആ​റു​മാ​യി പേ​യ്മ​ന്റ് പ്ലാ​ൻ ച​ർ​ച്ച ചെ​യ്ത് പ്ര​തി​മാ​സ ത​വ​ണ​ക​ൾ കൃ​ത്യ​മാ​യി അ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും, എ​ന്നാ​ൽ പെ​ട്ടെ​ന്ന് ക​മ്പ​നി​യു​ടെ കൊ​മേ​ഴ്സ്യ​ൽ ര​ജി​സ്ട്രേ​ഷ​ൻ മ​ര​വി​പ്പി​ച്ച​തു​മൂ​ലം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ക്കു​ക​യും ബാ​ക്കി തു​ക അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്തു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ കൈ​വ​ശം ആ​വ​ശ്യ​ത്തി​ന് പ​ണ​മു​ണ്ടെ​ങ്കി​ലും ക​ടം വീ​ട്ടാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​നി​ക്ക് ക​മ്പ​നി​യു​ടെ ഫി​നാ​ൻ​ഷ്യ​ൽ കാ​ര്യ​ങ്ങ​ളി​ൽ നേ​രി​ട്ട് അ​ധി​കാ​ര​മി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​മ്പ​നി സ്ഥാ​പി​ച്ച 68 കാ​ര​നാ​യ ബ്രി​ട്ടീ​ഷ് പൗ​ര​ൻ മൂ​ന്ന് വ​ർ​ഷം മു​മ്പ് ത​ട്ടി​പ്പ് കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​വു​ക​യും പി​ന്നീ​ട് രാ​ജ്യം വി​ടു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ബാ​ങ്കു​ക​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കാ​നു​ള്ള ക​ട​ങ്ങ​ൾ വീ​ട്ടാ​നാ​യി പാ​ര​ന്റ് ക​മ്പ​നി പു​തി​യ ഭ​ര​ണ​സം​വി​ധാ​നം കൊ​ണ്ടു​വ​ന്നി​രു​ന്നു​വെ​ന്നും, ഇ​തു​വ​രെ പ​ല​ർ​ക്കു​മാ​യി 50,000 ദി​നാ​റോ​ളം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​തി അ​റി​യി​ച്ചു. ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വാ​ദ​ങ്ങ​ൾ​ക്കും പ്ര​തി​ഭാ​ഗം സ്റ്റേ​റ്റ്‌​മെ​ന്റു​ക​ൾ​ക്കു​മാ​യി കോ​ട​തി ന​ട​പ​ടി​ക​ൾ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxtax evasion caseKuwait
News Summary - KD 52,000 Tax Evasion Case: Trial Underway
Next Story