കെ.സി.എഫ് ഇന്റർനാഷനൽ മീലാദ് സമ്മേളനം നാളെ
text_fieldsകെ.സി.എഫ് ഇന്റർനാഷനൽ മീലാദ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്
മനാമ: പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തിന്റെ ഭാഗമായി 'മുഹമ്മദ് നബി (സ) കാലാതീത മാർഗ്ഗദർശി ' എന്ന പ്രമേയത്തിൽ കർണാടക കൾച്ചറൽ ഫൗണ്ടേഷൻ (കെ.സി.എഫ്) ബഹ്‌റൈൻ കമ്മറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം നാളെ വൈകിട്ട് 6.30 മണി മുതൽ മനാമയിലെ കന്നഡഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭ വ്യക്തിത്വങ്ങൾ പ്രവാചകരുടെ മാനവിക ദർശനങ്ങളുടെ വർത്തമാന പ്രസക്തികളെ കുറിച്ച് സംസാരിക്കും. ദക്ഷിണേന്ത്യയിൽ അറിയപെട്ട പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അസയ്യദ് അബ്ദുൾ റഹ്‌മാൻ സാദാത്ത് തങ്ങൾ ബാഅലവി മുഖ്യ പ്രഭാഷണം നടത്തി ദുആ നേതൃത്വം നൽകുന്ന സമ്മേളനത്തിൽ ഇനായത് അലി മുൽക്കി (ജനറൽ സെക്രട്ടറി കെ.പി.സി.സി കർണാടക), അബ്ദുൽ ലത്തീഫ് ഹർലടക (ജനറൽ സെക്രട്ടറി അൻസാരിയെ എഡ്യൂക്കേഷൻ സെന്റർ) എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
കൂടാതെ വിവിധ സംഘടനാ നേതാക്കൾ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഫാമിലി സഹിതം മീലാദ് സമ്മേളനം വീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കെ.സി.എഫ്, ഐ. സി.എഫ്, ആർ.എസ്.സി തുടങ്ങി വിവിധ സംഘടന സ്ഥാപന കമ്മിറ്റി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ അണിനിരക്കും. മീലാദ് ക്യാമ്പയിൻ ഭാഗമായി മൗലിദ് ജൽസ, സ്നേഹ സംഗമം, ഫ്ലാറ്റ് മൗലിദ്, പുസ്തക പരിചയം, ഇശൽ വിരുന്ന് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
വർഷങ്ങളായി പ്രവാസലോകത്ത് വ്യവസ്ഥാപിതമായ സംഘടനാ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ കെ.സി. എഫ് വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലകളിലും സജീവമാണ്. അന്താരാഷ്ട്ര മീലാദ് സമ്മേളനവുമായി ബന്ധപ്പെട്ട് മനാമ കെ.സി.എഫ് സെൻററിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽഹാരിസ് സാമ്പ്യ, ജമാലുദ്ദീൻ വിറ്റാൽ, മുഹാസ്, മജീദ് സുഹ്രി, ഇഖ്ബാൽ മാഞ്ചാണ്ടി, മൂസ പിമ്പച്ചാൽ, മുഹമ്മദ് അലി, ലത്തീഫ് പേരോളി എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

