കെ.സി.എഫ് ഗ്രാൻഡ് മീലാദ് കോൺഫറൻസ് 29ന്
text_fieldsമനാമ: കർണാടക കൾചറൽ ഫൗണ്ടേഷൻ (കെ.സി.എഫ്) മീലാദ് കാമ്പയിന്റെ ഭാഗമായി നടക്കുന്ന ഗ്രാൻഡ് മീലാദ് സമ്മേളനം സെപ്റ്റംബർ 29ന് മനാമ പാകിസ്താൻ ക്ലബിൽ നടക്കും.
രാത്രി എട്ടിന് ആരംഭിക്കുന്ന പരിപാടിയിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈനിലെ അറബി പ്രമുഖരും ഐ.സി.എഫ്, ആർ.എസ്.സി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.
മീലാദ് കാമ്പയിന്റെ ഭാഗമായി മൗലീദ് ജൽസകൾ, പ്രകീർത്തന സംഗമങ്ങൾ, പുസ്തക വിതരണം തുടങ്ങി വ്യത്യസ്ത പരിപാടികൾ നടത്തും.
പരിപാടിയുടെ വിജയത്തിന് രൂപവത്കരിച്ച സ്വാഗതസംഘം പ്രവർത്തനങ്ങൾ ബായാർ തങ്ങൾ ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.