കെ.സി.ഇ.സി മാർ തേയോഫിലോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നല്കി
text_fieldsഡോ. ഗീവർഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്തക്ക് കെ.സി.ഇ.സി നൽകിയ സ്വീകരണ ചടങ്ങിൽനിന്ന്
മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ അഹ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രപ്പൊലീത്തയുമായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്തക്ക് ബഹ്റൈനിലെ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ സ്വീകരണം നൽകി. കെ.സി.ഇ.സി.യുടെ പ്രസിഡൻറ് റവ. അനീഷ് സാമുവേൽ ജോണിന്റെ അധ്യക്ഷതയിൽ കൂടിയ സ്വീകരണ യോഗത്തിന് ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം അറിയിച്ചു. വൈസ് പ്രസിഡന്റുമാരായ റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദര്‍ തോമസുകുട്ടി പി.എന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എബിന് മാത്യൂ ഉമ്മന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

