കെ.സി.ഇ.സി പ്രവര്‍ത്തനോദ്ഘാടനം
text_fieldsകേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിെൻറ പുതിയ വർഷത്തെ പ്രവർത്തനോദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിെൻറ (കെ.സി.ഇ.സി) 2021-22 വർഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ത്യന്‍ ഡിലൈറ്റ് റസ്റ്റാറൻറ് ഹാളില്‍ നടന്നു. പ്രസിഡൻറ് ഫാ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക് അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളുടെ സമര്‍പ്പണ ശുശ്രൂഷയോടുകൂടി ആരംഭിച്ച ചടങ്ങിൽ അമേരിക്കന്‍ മിഷന് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. ജോർജ് ചെറിയാന് മുഖ്യാതിഥി ആയിരുന്നു. പ്രവര്‍ത്തന വര്‍ഷത്തിലെ തീം, ലോഗോ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു. തീം, ലോഗോ എന്നിവ തയാറാക്കുന്നതിനുള്ള മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹീര ഷാബു, റീനു മാത്യു, മുഖ്യാതിഥി ഡോ. ജോർജ് ചെറിയാന് എന്നിവര്‍ക്ക് കെ.സി.ഇ.സിയുടെ ഉപഹാരങ്ങള്‍ കൈമാറി.
നടത്താനുദ്ദേശിക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് കെ.സി.ഇ.സി ട്രഷറര്‍ റിജോ ജോണി വിവരിച്ചു. ഗാനശുശ്രൂഷക്ക് ബഹ്റൈന്‍ മലയാളി സി.എസ്.ഐ പാരീഷ് കൊയര്‍ നേതൃത്വം നല്കി. ഫാ. റോജന്‍ പേരകത്ത് ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷിനു സ്റ്റീഫൻ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ റിജോ തങ്കച്ചന് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

