കെ.സി.ഇ.സി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
text_fieldsകേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ 'കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസില്‍' (കെ.സി.ഇ.സി) മലങ്കര സഭയിലെ അന്തരിച്ച മെത്രാപ്പോലീത്തമാരെ അനുസ്മരിച്ചു.
മലങ്കര മര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, മര്ത്തോമസഭയുടെ വലിയ തിരുമേനി ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ എന്നിവരെയാണ് അനുസ്മരിച്ചത്.
പ്രസിഡൻറ് ഫാ. വി.പി. ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റെജി വർഗീസ് അനുശോചനപ്രമേയം അവതരിപ്പിച്ചു. ഓണ്‍ലൈനിൽ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കെ.സി.ഇ.സി വൈസ് പ്രസിഡൻറുമാരായ ഫാ. ഡേവിഡ് വി. ടൈറ്റസ്, ഫാ. ദിലീപ് ഡേവിഡ്സണ് മാർക്ക്, ഫാ. ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തില്‍, ഫാ. റോജന്‍ പേരകത്ത്, ഫാ. സാം ജോർജ്, ഫാ. നോബിന് തോമസ്, ഫാ. ഷാബു ലോറന്‍സ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

