Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.സി.ഇ.സി ചിത്രരചന...

കെ.സി.ഇ.സി ചിത്രരചന മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
കെ.സി.ഇ.സി ചിത്രരചന മത്സരം സംഘടിപ്പിച്ചു
cancel
camera_alt

കേ​ര​ള ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ കൗ​ൺ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ക്രി​സ്ത്യ​ൻ എ​പ്പി​സ്​​കോ​പ്പ​ൽ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ 'കേ​ര​ള ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ കൗ​ൺ​സി​ല്‍' (കെ.​സി.​ഇ.​സി.) കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഓ​ണ്‍ലൈ​നാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 25 കു​ട്ടി​ക​ളും സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 17 കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു.

നീ​യ മ​റി​യ എ​ല്‍ദോ (സെൻറ്​ പീ​റ്റേ​ഴ്​​സ്​ സി​റി​യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്​​സ്​ ച​ര്‍ച്ച്), ജു​വാ​ന റെ​ഞ്ചി (ബ​ഹ്‌​റൈ​ന്‍ മാ​ര്‍ത്തോ​മ പാ​രീ​ഷ്), കൃ​പ സാ​റ സ​ന്തോ​ഷ് (ബ​ഹ്‌​റൈ​ന്‍ മാ​ര്‍ത്തോ​മ പാ​രീ​ഷ്) എ​ന്നി​വ​ർ ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്​​ഥ​മാ​ക്കി.

അ​നു​ജ മ​റി​യം ജോ​ബ് (സെൻറ്​ മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്​​സ്​ ക​ത്തീ​ഡ്ര​ല്‍), അ​ര്‍പ്പി​ത എ​ലി​സ​ബ​ത്ത് സാം (​ബ​ഹ്‌​റൈ​ന്‍ മാ​ര്‍ത്തോ​മ പാ​രീ​ഷ്), ആ​ല്‍ഫി​യ റെ​ജ​ന്‍ വ​ര്‍ഗീ​സ് (സെൻറ്​ പീ​റ്റേ​ഴ്​​സ്​ സി​റി​യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്​​സ്​ ച​ര്‍ച്ച്) എ​ന്നി​വ​ർ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ​ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പ്ര​സി​ഡ​ൻ​റ്​ ഫാ. ​വി.​പി. ജോ​ണി​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി വ​ർ​ഗീ​സ്‌ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​സി.​ഇ.​സി വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഫാ. ​ഡേ​വി​ഡ് വി. ​ടൈ​റ്റ​സ്, ഫാ. ​ദി​ലീ​പ് ഡേ​വി​ഡ്​​സ​ണ്‍ മാ​ര്‍ക്ക്, ഫാ. ​ബി​ജു ഫീ​ലി​പ്പോ​സ് കാ​ട്ടു​മ​റ്റ​ത്തി​ല്‍, ഫാ. ​റോ​ജ​ന്‍ പേ​ര​ക​ത്ത്, ഫാ. ​സാം ജോ​ർ​ജ്, ഫാ. ​നോ​ബി​ന്‍ തോ​മ​സ്, ഫാ. ​ഷാ​ബു ലോ​റ​ന്‍സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCECdrawing competition
News Summary - KCEC organized a drawing competition
Next Story