കെ.സി.ഇ.സി സ്വീകരണം നല്കി
text_fieldsകേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിെൻറ പുതിയ വൈസ് പ്രസിഡൻറുമാരായ ഫാ. ഡേവിഡ് വി. ടൈറ്റസ്, ഫാ. ദിലീപ് ഡേവിഡ്സണ് മാര്‍ക്ക് എന്നിവര്‍ക്ക് സ്വീകരണം നല്കുന്നു
മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ 'കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസില്‍'(കെ.സി.ഇ.സി) പുതിയ വൈസ് പ്രസിഡന്റുമാര്‍ക്ക് സ്വീകരണം നല്കി.
ബഹ്റൈന്‍ മാർതോമ പാരിഷ് വികാരി ഫാ. ഡേവിഡ് വി. ടൈറ്റസ്, ബഹ്റൈന്‍ മലയാളി സി.എസ്.ഐ പാരിഷ് വികാരി ഫാ. ദിലീപ് ഡേവിഡ്സണ് മാര്‍ക്ക് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. പ്രസിഡൻറ് ഫാ. വി.പി. ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റെജി വർഗീസ് സ്വാഗതം പറഞ്ഞു. കെ.സി.ഇ.സിയുടെ മറ്റ് വൈസ് പ്രസിഡൻറുമാരായ ഫാ. ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍, ഫാ. റോജന്‍ പേരകത്ത്, ഫാ. സാം ജോർജ്, ഫാ. നോബിന് തോമസ്, ഫാ. ഷാബു ലോറന്‍സ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

