കെ.സി.ഇ.സി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഇന്ന്
text_fieldsമനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി ഒന്നിന് കേരള കാത്തോലിക് അസോസിയേഷൻ ഹാളിൽ വൈകീട്ട് 5.30 മുതൽ നടക്കും.
കെ.സി.ഇ.സി പ്രസിഡന്റ് ഫാദർ ജോർജ് സണ്ണിയുടെ അധ്യക്ഷതയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സാന്ത്രിയോസ് മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത എന്നിവർ മുഖ്യാതിഥികളായിരിക്കും. സേക്രഡ് ഹാർട്ട് ചർച്ച് അസി. വികാരി ഫാ. ജേക്കബ് കല്ലുവിള, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ എന്നിവർ പങ്കെടുക്കും.
കെ.സി.ഇ.സി കൂട്ടായ്മയിലെ വിവിധ ദേവാലയങ്ങളിലെ ക്വയർ സംഘങ്ങൾ ആലപിക്കുന്ന കരോൾ ഗാനങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ജെയിംസ് ബേബി, പി.ആർ.ഒ ഡിജു ജോൺ മാവേലിക്കര എന്നിവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

