കെ.സി.ഇ.സി ബൈബിള്‍ ക്വിസ് മത്സരം
text_fieldsകെ.സി.ഇ.സി സംഘടിപ്പിച്ച ബൈബിള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ഭാരവാഹികള്‍
മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ കെ.സി.ഇ.സി അംഗങ്ങളായ ദേവാലയങ്ങളിലെ മുതിര്‍ന്നവര്‍ക്കായി ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ബഹ്റൈന്‍ മാര്‍ത്തോമ്മ പാരീഷില്‍ നടന്ന മത്സരത്തിൽ പ്രസിഡൻറ് റവ. അനീഷ് സാമുവേൽ ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം പറഞ്ഞു.
ക്വിസ് മത്സര കണ്‍വീനറും ക്വിസ് മാസ്റ്ററുമായ റവ. സാമുവേൽ വർഗീസ് മത്സരത്തിന് നേതൃത്വം നല്കി.ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷ് ഒന്നാം സ്ഥാനവും സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വൈസ് പ്രസിഡന്റുമാരായ റവ. ബിജു ജോണ്‍, റവ. അനൂപ് സാം, കമ്മിറ്റി അംഗങ്ങളായ പ്രിനു കുര്യന്, സാബു പൗലോസ്, ഡിജു ജോൺ മാവേലിക്കര എന്നിവരും സന്നിഹതരായ യോഗത്തിന് ട്രഷറർ ജെറിന് രാജ് സാം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

