കെ.സി.ഇ.സി   പ്രവര്‍ത്തന ഉദ്ഘാടനം  നടത്തി

10:30 AM
10/08/2018

മനാമ: ബഹ്​റൈനിലെ എക്യൂമിനിക്കല്‍ സഭകളുടെ കൂട്ടായ്​മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ. സി. ഇ. സി.  2018-19 പ്രവര്‍ത്തന വര്‍ഷത്തി​​​െൻറ  ഉദ്ഘാടനം ബഹ്​റൈന്‍ സ​​െൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്​സ്​ കത്തീഡ്രലില്‍  നടത്തി. പ്രസിഡൻറ്​ റവ. ഫാദര്‍ നെബു ഏബ്രഹാമി​​​െൻറ  അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്​സ്​ സഭയുടെ തുമ്പമണ്‍ ഭദ്രാസനത്തില്‍ സ​​െൻറ്​  ബേസിൽ ദയറാ അംഗമായ  ബസലേൽ റമ്പാന്‍  ഉദ്ഘാടനം നിര്‍വഹിച്ചു.  

2018-19 വര്‍ഷത്തെ പ്രമേയമായ ‘കൂട്ടായ്​മ’ എന്ന വിഷയത്തെകുറിച്ച് റവ. ജോര്‍ജ്ജ് യോഹന്നാന്‍ സംസാരിച്ചു.  ‘ലോഗോ’ പ്രകാശനവും നടന്നു.  കൊയ്നോണിയ (കൂട്ടായ്​മ) എന്ന പേര്‌ നിര്‍ദ്ദേശിച്ച സുനി ടോമിനും ലോഗോ ഡിസൈന്‍ ചെയ്​ത ജോമോന്‍ ജോര്‍ജ്ജിനും കെ. സി. ഇ. സി. യുടെ ഉപഹാരം നല്‍കി. ജനറൽ സെക്രട്ടറി ജീസൺ ജോര്‍ജ് സ്വാഗതം പറയുകയും ആൻറണി റോഷ് നന്ദി അര്‍പ്പിക്കുകയും ചെയ്​തു. വന്ദ്യ റമ്പാച്ച​​​െൻറ  ഉദ്ഘാടന പ്രസംഗത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ വിവിധ ക്രൈസ്​തവ സഭകള്‍ ഒന്നിച്ച് നിന്ന്​  പ്രവര്‍ത്തിക്കുന്നതി​​​െൻറ ആവശ്യകതയെപറ്റി എടുത്തുപറഞ്ഞു. 

Loading...
COMMENTS