കെ.സി.ഇ.സി വാർഷിക കൺവൻഷൻ നാളെ മുതൽ
text_fieldsമനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിെൻറ നേതൃത്വത്തിൽ നടത്തിവരാറുള്ള വാർഷിക കൺവൻഷൻ ഫെബ്രുവരി 8,9,11 തീയതികളിൽ വൈകീട്ട് 7.30 മുതൽ ഓൺ ലൈനായി നടത്തും. മലങ്കര യാക്കോബായ സുറിയാനി സഭയിലെ പ്രമുഖ കൺവൻഷൻ പ്രസംഗകരായ ഫാ. ബിനോയ് ചാക്കോ കുന്നത്ത് (മോർ ഗ്രിഗോറിയൻ റിട്രീറ്റ് സെൻറർ, തൂത്തൂട്ടി, കോട്ടയം), ഫാ. ഷോബിൻ പോൾ മുണ്ടയ്ക്കൽ (ജീസസ് പവർ മിഷൻ ചാരിറ്റി, പുത്തൻ കുരിശ്), ഫാ. ഡോ. പ്രിൻസ് പൗലോസ് (എം.എസ്.ഒ.ടി. സെമിനാരി) എന്നിവരാണ് ഈ വർഷത്തെ കൺെവൻഷന്‍ നേതൃത്വം നൽകുന്നത്. വിവിധ ദേവാലയങ്ങളിലെ ഗായക സംഘങ്ങൾ ഗാനശുശ്രൂഷകൾക്കും നേതൃത്വം നല്‍കും.
പൂർണമായും കോവിഡ് നീയമങ്ങൾ അനുസരിച്ച് നടത്തുന്ന കൺവൻഷൻ കെ.സി.ഇ. സിയുടെ ഫേസ്ബുക്ക്, യൂട്യൂബ് ചാനൽ എന്നിവയിൽ കൂടി ടെലികാസ്റ്റ് ചെയ്യുമെന്ന് പ്രസിഡൻറ് ഫാ. വി.പി. ജോൺ, ജന. സെക്രട്ടറി റെജി വർഗീസ് എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് കൺവീനർ ഫാ. ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിൽ (39445358) ജോ. കൺവീനർ വിനു എബ്രഹാം (39208591) എന്നിവരുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

