കെ.സി.ഇ.സി ഗീവർഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്കി
text_fieldsകേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അഭിവന്ദ്യ ഗീവർഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തക്ക് നല്കിയ സ്വീകരണം
മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി) മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും ബോംബേ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഗീവർഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നല്കി.
പ്രസിഡന്റ് റവ. അനീഷ് സാമുവേല്‍ ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന് ജനറല്‍ സെക്രട്ടറി ജോമോന് മലയില്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന യോഗത്തില്‍ റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. ഫാദര്‍ തോമസുകുട്ടി പി.എന്‍, റവ. അനൂപ് സാം എന്നിവര്‍ അഭിവന്ദ്യ തിരുമേനിക്ക് ആശംസകള്‍ നേര്‍ന്നു. താഴ്ന്ന സമൂഹത്തിന് അത്യാവശമായ ആഹാരം, വസ്ത്രം, പഠനം തുടങ്ങിയവക്ക് മുന്‍തൂക്കം നല്കി പ്രവര്‍ത്തിക്കുവാന്‍ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ സംഘടനക്ക് കഴിയട്ടെ എന്ന് ഗീവർഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ആശംസിച്ചു. കെ.സി.ഇ.സി വൈസ് പ്രസിഡന്റ് ഏവര്‍ക്കും നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

