കെ.സി.എ ബി.എഫ്.സി ഓണം പൊന്നോണം പഞ്ചഗുസ്തി മത്സരം
text_fieldsകെ.സി.എ ബി.എഫ്.സി ഓണം പൊന്നോണം 2023 പഞ്ചഗുസ്തി മത്സരം
മനാമ: കേരള കാത്തലിക് അസോസിയേഷൻ കെ.സി.എ ബി.എഫ്.സി ഓണം പൊന്നോണം 2023 ആഘോഷങ്ങളോടനുബന്ധിച്ച് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. കെ.സി.എ വി.കെ.എൽ ഹാളിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജോസഫ് കെ.ജെ, സജീവ് എൻ.ജെ, രഞ്ജിത്ത് ബാബു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇരുപതിലേറെ മത്സരാർഥികൾ പങ്കെടുത്തു. പഞ്ചഗുസ്തിയിൽ ജി.സി.സി ചാമ്പ്യനായിരുന്ന തലാൽ അലി അബ്ദുല്ല മത്സരങ്ങൾ നിയന്ത്രിച്ചു.
പഞ്ചഗുസ്തി മത്സര കൺവീനർമാരായ ജിൻസ് ജോസഫ്, അജി പി. ജോയ്, കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ, വൈസ് ചെയർമാൻമാരായ റോയ് സി. ആന്റണി, കെ.ഇ. റിച്ചാർഡ്, ഓണാഘോഷ കമ്മിറ്റി അംഗങ്ങളായ രഞ്ജി മാത്യു, ജോബി ജോർജ്, ജയകുമാർ, സിജി ഫിലിപ്, ജോഷി വിതയത്തിൽ, പീറ്റർ സോളമൻ, പീറ്റർ തോമസ്, റോയ് ഫ്രാൻസിസ്, ജിനോയ് വർഗീസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

