Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.സി.എ ‘ഗ്രാൻഡ്മാസ്റ്റർ ഇന്ത്യ ക്വിസ്’ ഒക്ടോബർ 9ന്

text_fields
bookmark_border
കെ.സി.എ ‘ഗ്രാൻഡ്മാസ്റ്റർ ഇന്ത്യ ക്വിസ്’ ഒക്ടോബർ 9ന്
cancel

മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന ‘ഗ്രാൻഡ്മാസ്റ്റർ ഇന്ത്യ ക്വിസ്’ ഒക്ടോബർ 9 വെള്ളിയാഴ്ച ജുഫൈർ മാളിലെ മുക്ത എ2 സിനിമയിൽ നടക്കും. ഇന്ത്യയെ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ഈ വിജ്ഞാന മത്സരത്തിൽ ബഹ്റൈനിലെ ക്വിസ് പ്രേമികൾക്ക് പങ്കെടുക്കാം. ഇന്ത്യയുടെ ചരിത്രം, ഭൂമിശാസ്ത്രം, ഭരണസംവിധാനം, സംസ്കാരം, ശാസ്ത്രം, കായികം, സമകാലിക സംഭവവികാസങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ മത്സരത്തിലുണ്ടാകും. ബഹ്റൈനുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉൾപ്പെടും. മൂന്ന് അംഗങ്ങൾ വീതമുള്ള ടീമുകളായാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. മത്സരാർത്ഥികൾ 15 വയസ്സിന് മുകളിലുള്ളവരായിരിക്കണം. 30 ചോദ്യങ്ങൾ ഉൾപ്പെടുന്ന എഴുത്തുപരീക്ഷയായിരിക്കും പ്രാഥമിക റൗണ്ട്. ഇതിൽനിന്ന് മികച്ച ആറ് ടീമുകൾ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടും.

പ്രശസ്ത ക്വിസ് മാസ്റ്ററും കേരള സർക്കാരിലെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. രാജു നാരായണസ്വാമി ഐ.എ.എസിന്റെ സാന്നിധ്യമാണ് ഗ്രാൻഡ്മാസ്റ്റർ ഇന്ത്യ ക്വിസിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ബഹ്റൈനിലെ സാമൂഹിക, ക്വിസ് മേഖലകളിൽ സുപരിചിതനായ അരുൾദാസ് തോമസും ക്വിസ് മാസ്റ്ററായി ഡോ. രാജു നാരായണസ്വാമിക്കൊപ്പം ചേരും.

വിജയികളാകുന്ന ടീമുകൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും സമ്മാനങ്ങളും ലഭിക്കും. ഒക്ടോബർ 8ന് രജിസ്ട്രേഷൻ അവസാനിക്കും. മൂന്ന് അംഗങ്ങളടങ്ങുന്ന ഒരു ടീമിന് 10 ബഹ്റൈനി ദിനാറാണ് രജിസ്ട്രേഷൻ ഫീസ്. ഇവന്റ് ചെയർമാൻ എബ്രഹാം ജോണിന്റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ നൽകിയിട്ടുള്ള QR കോഡ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഷൈനി നിത്യൻ (36692468), സിമി അസോക് (39042017) എന്നിവരുമായി ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KCA to Host 'Grandmaster India Quiz' on October 9
Next Story