Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​എ 'ദി...

കെ.​സി.​എ 'ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ' ന​വം​ബ​റി​ൽ തു​ട​ങ്ങും

text_fields
bookmark_border
കെ.​സി.​എ ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ ന​വം​ബ​റി​ൽ തു​ട​ങ്ങും
cancel
camera_alt

കെ.​സി.​എ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ‌.​സി‌.​എ) കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന ക​ലാ- സാ​ഹി​ത്യ, സം​സ്കാ​രി​ക മാ​മാ​ങ്കം 'ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ്റ് സ്കാ​ൻ' ന​വം​ബ​ർ മു​ത​ൽ ജ​നു​വ​രി വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡ്-19 കാ​ര​ണം ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ പ​രി​പാ​ടി ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്ത​ത്തോ​ടും ഉ​ന്ന​ത നി​ല​വാ​ര​ത്തോ​ടും കൂ​ടി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ് പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ​വി​കാ​സ​വും സാ​മൂ​ഹി​ക ബോ​ധ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​നി​ൽ താ​മ​സി​ക്കു​ന്ന, 2017 സെ​പ്റ്റം​ബ​ർ 30നും 2004 ​ഒ​ക്ടോ​ബ​ർ ഒ​ന്നി​നും ഇ​ട​യി​ൽ ജ​നി​ച്ച ഇ​ന്ത്യ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​നി​ൽ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​രെ പ്രാ​യ​ത്തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ച് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ആ​കെ 184 വ്യ​ക്തി​ഗ​ത മ​ത്സ​ര ഇ​ന​ങ്ങ​ളും 10 ടീം ​ഇ​ന​ങ്ങ​ളു​മു​ണ്ട്. ഒ​രു മ​ത്സ​രാ​ർ​ഥി​ക്ക് 10 വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും എ​ല്ലാ ടീം ​ഇ​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കും. ടീം ​ഇ​ന​ങ്ങ​ളി​ൽ നേ​ടി​യ പോ​യ​ന്റു​ക​ൾ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി ക​ണ​ക്കാ​ക്കി​ല്ല. എ​ന്നാ​ൽ, പോ​യ​ന്‍റു​ക​ൾ സ​മ​നി​ല​യാ​യാ​ൽ ടീം ​ഇ​ന​ങ്ങ​ളി​ൽ നേ​ടി​യ പോ​യ​ന്റ് അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ന് മാ​ന​ദ​ണ്ഡ​മാ​ക്കും.

ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ മ​ത്സ​ര​ത്തി​​​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് 40 അം​ഗ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​ൻ ആ​യും കെ.​സി.​എ ഓ​ഫി​സി​ലും സ്വീ​ക​രി​ക്കു​ന്ന​താ​ണ്. മ​ത്സ​രാ​ർ​ഥി​ക​ൾ www.kcabahrain.com എ​ന്ന വെ​ബ്സൈ​റ്റ് മു​​ഖേ​ന പ്ര​ത്യേ​ക ഫോ​മു​ക​ൾ പൂ​രി​പ്പി​ച്ചു ന​ൽ​ക​ണം. ന​വം​ബ​ർ 13 ആ​ണ് എ​ൻ‌​ട്രി​ഫോ​മു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. മു​ൻ​കാ​ല​ങ്ങ​ളെ പോ​ലെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലും സു​ഗ​മ​മാ​യും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

നാ​ട്യ​ര​ത്ന മ​ത്സ​ര​ങ്ങ​ൾ, സം​ഗീ​ത​ര​ത്ന മ​ത്സ​ര​ങ്ങ​ൾ, ക​ലാ​ര​ത്ന മ​ത്സ​ര​ങ്ങ​ൾ, സാ​ഹി​ത്യ ര​ത്ന മ​ത്സ​ര​ങ്ങ​ൾ, ആ​ഡ്-​ഓ​ൺ മ​ത്സ​ര​ങ്ങ​ൾ, ടീം ​ഇ​ന മ​ത്സ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ആ​റ് മ​ത്സ​ര വി​ഭാ​ഗ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന വി​ജ​യി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും. ക​ലാ​പ്ര​തി​ഭ, ക​ലാ​തി​ല​കം പു​ര​സ്കാ​ര​ങ്ങ​ൾ, നാ​ട്യ ര​ത്‌​ന, സം​ഗീ​ത​ര​ത്‌​ന, ക​ലാ​ര​ത്‌​ന, സാ​ഹി​ത്യ​ര​ത്‌​ന പു​ര​സ്കാ​ര​ങ്ങ​ൾ എ​ന്നി​വ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2022ൽ ​പ​ങ്കെ​ടു​ക്കാ​ൻ കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലും കു​ട്ടി​ക​ൾ​ക്ക് ല​ഭി​ച്ച മൊ​ത്തം ഗ്രേ​ഡ് പോ​യി​ന്‍റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും പ്ര​ത്യേ​ക അ​വാ​ർ​ഡ് ന​ൽ​കും. കു​ട്ടി​ക​ളെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ന്ന നൃ​ത്ത, സം​ഗീ​ത അ​ധ്യാ​പ​ക​ർ​ക്കും പ്ര​​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​മ്പോ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്തോ മ​ത്സ​രാ​ർ​ഥി​ക​ൾ എ​ഴു​തി ന​ൽ​കു​ന്ന അ​ധ്യാ​പ​ക​രി​ൽ നി​ന്നാ​ണ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഓ​രോ മ​ത്സ​ര ഇ​ന​ത്തി​നും കെ.​സി‌.​എ അം​ഗ​ങ്ങ​ൾ​ക്ക് ഒ​രു ദീ​നാ​റും അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​ർ​ക്ക് ര​ണ്ട് ദീ​നാ​റും പ്ര​വേ​ശ​ന ഫീ​സാ​യി നി​ശ്ച​യി​ച്ചു​ണ്ട് . നൃ​ത്ത​യി​ന​ങ്ങ​ളി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​ർ​ക്ക് ഓ​രോ ഇ​ന​ത്തി​നും മൂ​ന്ന് ദീ​നാ​റും ടീം ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ഒ​രു ടീ​മി​ന് 10 ദീ​നാ​റു​മാ​ണ് ഫീ​സ്. കെ.​സി.​എ അം​ഗ​ങ്ങ​ൾ ഇ​തി​നാ​യി സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള മെം​ബ​ർ​ഷി​പ് ഫീ​സ് അ​ട​ച്ചി​രി​ക്ക​ണം. ന​വം​ബ​ർ 20ന് ​മ​ത്സ​രാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക​യും 21ന് ​പ്രോ​ഗ്രാ​മു​ക​ളു​ടെ അ​ന്തി​മ ഷെ​ഡ്യൂ​ളും പ്ര​സി​ദ്ധീ​ക​രി​ക്കും. ന​വം​ബ​ർ 26ന് ​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജോ​സ​ഫ് (38984900), വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ ലി​യോ ജോ​സ​ഫ് (39207951), ഷി​ജു ജോ​ൺ (39243381) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ടാ​ല​ന്റ് സ്കാ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ലി​യോ ജോ​സ​ഫ്, സ്​​പോ​ൺ​സ​ർ​ഷി​പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സേ​വി മാ​ത്തു​ണ്ണി, സീ​നി​യ​ർ മെം​ബ​ർ അ​ബ്ര​ഹാം ജോ​ൺ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCANovemberIndian Talent Scan
News Summary - KCA 'The Indian Talent Scan' to start in November
Next Story