Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.സി.എ ടാലൻറ്​...

കെ.സി.എ ടാലൻറ്​ സ്​കാൻ: അവാർഡ്​ നിശ 28ന്​

text_fields
bookmark_border
കെ.സി.എ ടാലൻറ്​ സ്​കാൻ: അവാർഡ്​ നിശ 28ന്​
cancel

മനാമ: കേരള കാത്തലിക്​ അസോസിയേഷൻ (കെ.സി.എ) ബി.എഫ്​. സിയുമായി സഹകരിച്ച നടത്തിയ ടാലൻറ്​ സ്​കാൻ സമാപിച്ചു. ഒരു മാസത ്തിലേറെ നീണ്ടുനിന്ന മത്സരങ്ങളിൽ 675ഒാളം ഇന്ത്യൻ വിദ്യാർഥികൾ മാറ്റുരച്ചു. 150 ൽ പരം ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. 276 വി ദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ഇന്ത്യൻ സ്​കൂൾ സജീവ സാന്നിധ്യം തെളിയിച്ചപ്പോൾ, തൊട്ടു പുറകിൽ 168 വിദ്യാർഥികള െ പ​െങ്കടുപ്പിക്കാൻ ഏഷ്യൻ സ്കൂളിന്​ സാധിച്ചു. എല്ലാ ദിവസവും മൂന്ന്​ വേദികളിലായി നടന്ന കലാമാമാങ്കം കെ.സി.എ അങ്കണത്തെ ഒരു മാസത്തിലേറെ സജീവമാക്കി. ചലച്ചിത്ര താരം മനോജ് കെ. ജയൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ടാലൻറ്​ സ്​കാൻ അവാർഡ് നിശ ഡിസംബർ 28ന്​ വൈകിട്ട് 6.30 ന് കെ. സി.എ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ ചടങ്ങിൽ വെച്ച് കലാതിലകം, കലാപ്രതിഭ, ഗ്രൂപ്പ് ചാമ്പ്യൻ, വ്യക്തിഗത വിജയികൾ എന്നിവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.


കലാതിലകമായി 59 പോയൻറുമായി ഇന്ത്യൻ സ്​കൂൾ വിദ്യാർഥിനി സി. നക്ഷത്ര രാജും കലാപ്രതിഭയായി 55 പോയൻറുമായി ഏഷ്യൻ സ്​കൂൾ വിദ്യാർഥി ശൗര്യ ശ്രീജിത്തും തെരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പ് ചാമ്പ്യൻമാർ: ഗ്രൂപ്പ് ഒന്ന്​^ ഇന്ത്യൻ സ്കൂൾ വിദ്യാർഥി ശ്രേയ മുരളീധരൻ, ഗ്രൂപ്പ് രണ്ട്​^ ന്യൂ മില്ലെനിയും സ്​കൂൾ വിദ്യാർഥിനി ലക്ഷ്​മി സുധീർ. ഗ്രൂപ്പ് മൂന്നിലും നാലിലും നിബന്ധനകൾ അനുസരിച്ച യോഗ്യതയുള്ള മത്സരാഥികൾ ഇല്ലായിരുന്നതിനാൽ ആർക്കും അവാർഡ് ലഭിച്ചില്ല.സ്പെഷൽ അവാർഡ്, ഗ്രൂപ്പ് മൂന്നിൽ ഏഷ്യൻ സ്​കൂൾ വിദ്യാർഥിറിക്കി വർഗീസും, ഗ്രൂപ്പ് നാലിൽ ഏഷ്യൻ സ്​കൂൾ വിദ്യാർഥിനി മിയ മറിയം അലക്​സും കരസ്ഥമാക്കി. നൃത്ത വിഭാഗത്തിലെ മികവിനുള്ള അവാർഡായ ‘നാട്യരത്​ന’ ഇന്ത്യൻ സ്​കൂൾ വിദ്യാർഥിനി രാഖി രാകേഷ് കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനം കരസ്ഥമാക്കാൻ രാഖിക്ക്​ സാധിച്ചു. സംഗീത വിഭാഗത്തിലെ അവാർഡായ ‘സംഗീത രത്ന’ ന്യൂ മില്ലേനിയം സ്​കൂൾ വിദ്യാർഥിനി നന്ദന ശ്രീകാന്ത് കരസ്ഥമാക്കി. സാഹിത്യ വിഭാഗം അവാർഡായ ‘സാഹിത്യരത്ന’ക്ക്​ ഏഷ്യൻ സ്​കൂൾ വിദ്യാർഥിനി സിമ്രാൻ ശ്രീജിത് അർഹയായി.
ആർട് ആൻറ്​ ക്രാഫ്റ്റ് വിഭാഗത്തിൽ ഏഷ്യൻ സ്കൂൾ വിദ്യാർഥിനി മിയ മറിയം അലക്സ് ‘കലാരത്ന’ അവാർഡ് കരസ്ഥമാക്കി. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ്​ സേവി മാത്തുണ്ണി, ജന.സെക്രട്ടറി വർഗീസ്​ ജോസഫ്, പാൻസ്​ലി വർക്കി (ജന.മാനേജർ, ബി.എഫ്​.സി), ജന.കൺവീനൻ ലിയോ ജോസഫ്​, വർഗീസ്​ കാരക്കൽ, പി.പി.ചാക്കുണ്ണി, ഷിബു, റോയ്​ സി.ആൻറണി, ജൂലിയറ്റ്​ തോമസ്​, ഷെർലി ആൻറണി എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kca talent scanBahrain News
News Summary - kca talent scan-bahrain-bahrain news
Next Story