കെ.സി.എ റമദാൻ സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെൻറ് 2026
text_fieldsമനാമ: കെ.സി.എ-ബി.എഫ്.സി റമദാൻ സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെൻറ് 2026 ഫെബ്രുവരി 26 മുതൽ ആരംഭിക്കും.
സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്, ടൂർണമെൻറ് കൺവീനർ ആന്റോ ജോസഫ്, ജോയന്റ് കൺവീനർമാരായ ജോർജ് സെബാസ്റ്റ്യൻ, ജിതിൻ ജോസ്, ജോയൽ ജോസ്, ടീം കോഓഡിനേറ്റർ യാസർ, ഗ്രൗണ്ട് കോഓഡിനേറ്റർമാരായ ജിൻസ് ജോസഫ്, ജോബി ജോർജ്, റോയ് ജോസഫ്, റോയ് സി ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാകും ടൂർണമെന്റ് നിയന്ത്രിക്കുക. സെഗയ്യയിലെ കെ.സി.എ ഗ്രൗണ്ടിൽ രാത്രി 7 മുതലാണ് ടൂർണമെൻറ് സംഘടിപ്പിക്കുക. 5 ഓവർ സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 25 ബിഡി ആണ്. ഓരോ ടീമിനും 6+3 കളിക്കാരെ രജിസ്റ്റർ ചെയ്യാം.
വിജയികൾക്ക് 300 ഡോളർ ക്യാഷ് പ്രൈസും വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 150 ഡോളർ ക്യാഷ് പ്രൈസും റണ്ണർഅപ് ട്രോഫിയും സമ്മാനിക്കും. കൂടാതെ മാൻ ഓഫ് ദ ഫൈനൽ മാച്ച്, ബെസ്റ്റ് ബാളർ, ബെസ്റ്റ് ബാറ്റർ തുടങ്ങിയ വ്യക്തിഗത അവാർഡുകളും നൽകും.
മുൻ വർഷങ്ങളിലെ പോലെ, ഈ ടൂർണമെന്റിൽ 20ലധികം ടീമുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു ഭാരവാഹികൾ പറഞ്ഞു. ടീമുകളെ ഗ്രൂപ്പുകളായി തിരിച്ച് ലീഗ് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

