കെ.സി.എ പൊന്നോണം 2026; ആഘോഷങ്ങളുടെ ഭാഗമായി മെഗാ ഫ്യൂഷൻ ഡാൻസ് സംഘടിപ്പിക്കുന്നു
text_fieldsമനാമ: കെ.സി.എ പൊന്നോണം 2026 ആഘോഷങ്ങളുടെ ഭാഗമായി കെ.സി.എ അങ്കണത്തിൽ മെഗാ ഫ്യൂഷൻ ഡാൻസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 രാത്രി 7:30ന് സംഘടിപ്പിക്കുന്ന മെഗാ ഫ്യൂഷൻ ഡാൻസിൽ ബഹ്‌റൈനിലെ 130 ഓളം കലാകാരികൾ അണിനിരക്കും.
നൃത്തസംവിധായിക ജൂലിയറ്റ് തോമസിന്റെയും കോർഡിനേറ്റർ എൽമി വിൻസെന്റിന്റെയും നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന ഡാൻസിൽ കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തവും കൈകൊട്ടിക്കളിയുടെ ആവേശവും തിരുവാതിരയുടെ മനോഹാരിതയും കാവടിയുടെ ഭക്തിസാന്ദ്രതയും കൊർത്തിണക്കിയിരിക്കും. ജോസ് മ്യൂസിക്കയാണ് സംഗീത സഹായം നൽകിയിരിക്കുന്നത്. പ്രമുഖ അഭിനേത്രി ജയാ മേനോൻ ആണ് മുഖ്യാതിഥി. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഓണം കമ്മിറ്റി ചെയർമാൻ ജിതിൻ ജോസ്, വൈസ് ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

