കെ.സി.എ പായസമത്സരം സംഘടിപ്പിച്ചു
text_fieldsകെ.സി.എ പായസമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ രശ്മി അനൂപ്, ആബിത സഗീർ,
ഡോ. ശബാന ഫൈസൽ, സീമ ജോബി എന്നിവർ
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ഓണാഘോഷത്തിെൻറ ഭാഗമായി പായസമത്സരം സംഘടിപ്പിച്ചു.
ആവേശകരമായ മത്സരത്തിൽ ഉണ്ണിയപ്പ പായസത്തിെൻറ മധുരവുമായി രശ്മി അനൂപ് ഒന്നാം സ്ഥാനം നേടി. ആബിത സഗീർ രണ്ടാം സ്ഥാനവും ഡോ. ശബാന ഫൈസൽ, സീമ ജോബി എന്നിവർ മൂന്നാം സ്ഥാനവും നേടി.
എൻറർടെയ്ൻമെൻറ് സെക്രട്ടറി ജോബി ജോസ്, കൺവീനർമാരായ മനോജ് മാത്യു, ശീതൾ ജിയോ, കോഒാഡിനേറ്റർ അലിൻ ജോഷി
എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ജോബി ആൻറണി, ബിന്ദു ജയ്സൺ എന്നിവർ വിധികർത്താക്കളായിരുന്നു. കോവിഡ് നിബന്ധനകൾക്ക് അനുസൃതമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന് കെ.സി.എ പ്രസിഡൻറ് റോയി ആൻറണിയും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും ഓണാഘോഷ കമ്മിറ്റി കൺവീനർ ഷിജു ജോണും അറിയിച്ചു.

