Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.സി.എ. 'ഓണം പൊന്നോണം 2026' ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; വർണാഭമായ ഘോഷയാത്രയും അരങ്ങേറും

text_fields
bookmark_border
കെ.സി.എ. ഓണം പൊന്നോണം 2026 ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; വർണാഭമായ ഘോഷയാത്രയും അരങ്ങേറും
cancel

മനാമ : കേരള കാത്തലിക് അസോസിയേഷൻ (കെ. സി. എ ) സംഘടിപ്പിക്കുന്ന 'ഓണം പൊന്നോണം 2026' ആഘോഷങ്ങൾക്ക് ഇന്ന് വൈകുന്നേരം 7:15-ന് ഔദ്യോഗിക തുടക്കമാകും. ഓണാഘോഷത്തോടൊപ്പം കുട്ടികളുടെ വേനൽക്കാല ക്യാമ്പിന്റെ സമാപനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളും ഒരേവേദിയിൽ സംഗമിക്കുന്ന വർണാഭമായ സായാഹ്നത്തിനാണ് കെ.സി.എ. വേദിയാകുന്നത്.

കേരളത്തിന്റെ തനത് സംസ്കാരവും ഓണത്തിന്റെ ആഘോഷപ്പൊലിമയും സംഗീതവും വർണങ്ങളും ഒത്തുചേരുന്ന വർണാഭമായ ഓണം ഘോഷയാത്ര ഈ സായാഹ്നത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി അരങ്ങേറും. അംഗങ്ങൾക്കും കുടുംബങ്ങൾക്കും ഇതൊരു അപൂർവ്വ ദൃശ്യവിരുന്നായിരിക്കും. കൂടാതെ, കെ.സി.എ. സംഘടിപ്പിച്ച വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ സർഗാത്മകതയും കഴിവുകളും പ്രകടിപ്പിക്കുന്ന സമാപന ചടങ്ങുകളും ഐക്യം, വൈവിധ്യം, ദേശീയ അഭിമാനം എന്നിവയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ചടങ്ങിനോടനുബന്ധിച്ച് നടക്കും.

കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. ഓണം കമ്മിറ്റി ചെയർമാനായി ജിതിൻ ജോസും, വൈസ് ചെയർമാനായി ജോർജ് സെബാസ്റ്റ്യനും പ്രവർത്തിക്കുന്നു. ജോയൽ ജോസ്, ബോൻസി ജിതിൻ, റോസ് ജോയൽ എന്നിവരാണ് പ്രോഗ്രാം കോഓർഡിനേറ്റർമാർ.

സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്ന ഈ മഹോത്സവത്തിലേക്ക് മുഴുവൻ കെ.സി.എ. അംഗങ്ങളെയും കുടുംബങ്ങളെയും അഭ്യുദയകാംക്ഷികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kca bahrain onam celebrations
Next Story