കെ.സി.എ ‘ഓണം പൊന്നോണം -2025’ ഓണപ്പായസ മത്സരം
text_fieldsകെ.സി.എ ‘ഓണം പൊന്നോണം 2025’ ഓണപ്പായസമത്സരത്തിൽ പങ്കെടുത്തവർ
മനാമ: കേരള കാത്തലിക് അസോസിയേഷൻ കെ.സി.എ ‘ഓണം പൊന്നോണം 2025’ ആഘോഷങ്ങളോടനുബന്ധിച്ച് പായസമത്സരം സംഘടിപ്പിച്ചു. മധുരതരമായ പായസങ്ങളുമായി മത്സരാർഥികൾ കാണികളുടെ മനം കവർന്നപ്പോൾ മത്സരത്തിൽ രജനി മനോഹർ വിജയിയായി. ഷക്കീല, ബിന്ദു മിൽട്ടൺ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി. കെ.സി.എ വി.കെ.എൽ ഹാളിൽ നടന്ന മത്സരത്തിൽ പാചകരംഗത്ത് പ്രശസ്തരായ യു.കെ. ബാലൻ, ലക്ഷ്മി ബിജു കുമാർ, സിജി ബിനു എന്നിവർ വിധിനിർണയം നടത്തി.
ഓണപ്പായസം മത്സര കൺവീനർമാരായ അനു ജെറീഷ്, സവിത ജാഫിൻ, ചെയർമാൻ റോയ് സി ആന്റണി, വൈസ് ചെയർമാൻ തോമസ് ജോൺ, പ്രോഗ്രാം കോഓഡിനേറ്റേഴ്സ് ജോബി ജോർജ്, ബോൺസി ജിതിൻ, ലേഡീസ് വിംഗ് പ്രസിഡന്റ് ഷൈനി നിത്യൻ, മനോജ് മാത്യു, കെ സി എ ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, എന്നിവരോടൊപ്പം ഓണം കമ്മിറ്റി അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മത്സരത്തിനു നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

