കെ.സി.എ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി
text_fieldsകെ.സി.എ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചപ്പോൾ
മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.സി.എ) ഓണാഘോഷ പരിപാടികൾക്ക് കെ.സി.എ അങ്കണത്തിൽ തുടക്കമായി. കെ.സി.എ സമ്മർ ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെയോടനുബന്ധിച്ചാണ് ഓണാഘോഷങ്ങളുടെ ഉദ്ഘാടനവും നടന്നത്. ബി.എഫ്.സി സെയിൽസ് ഹെഡ് അനുജ് ഗോവിൽ മുഖ്യാതിഥിയായി പങ്കെടുത്തു.പാർവതി മായ, 107.2 എഫ്.എം. റേഡിയോ ജോക്കി ശ്രീയ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗത പ്രസംഗം നടത്തിയപ്പോൾ വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദി പറഞ്ഞു.
സമ്മർ ക്യാമ്പ് ഡയറക്ടർ ജൂലിയറ്റ് തോമസ്, ഓണം പൊന്നോണം 2025 കമ്മിറ്റി ചെയർമാൻ റോയ് സി. ആന്റണി, മാവേലി എന്നിവർ ആശംസകൾ നേർന്നു. മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രഷറർ നവീൻ എബ്രഹാം, അസിസ്റ്റന്റ് ട്രഷറർ നിക്സൺ വർഗീസ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലൂയിസ്, എന്റർടെയ്ൻമെന്റ് സെക്രട്ടറി ജിയോ ജോയ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, കെ.സി.എ വനിതാ വിഭാഗം പ്രതിനിധികൾ, മറ്റ് കെ.സി.എ അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സമ്മർ ക്യാമ്പിൽ പങ്കെടുത്ത കോഓഡിനേറ്റർമാർക്കും വോളണ്ടിയർമാർക്കും മെമെന്റോകൾ നൽകി ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് കെ.സി.എ സമ്മർ ക്യാമ്പിലെ കുട്ടികളുടെയും അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഓണം സ്പെഷ്യൽ കലാപരിപാടികൾ അരങ്ങേറി. കെ.സി.എ ഓണാഘോഷ മത്സരങ്ങൾക്ക് സെപ്റ്റംബർ ആറിന് നടക്കുന്ന ഓണപ്പായസം മത്സരത്തോടെ തുടക്കമാകും.
ഓണസദ്യ സെപ്റ്റംബർ 12-ന് സംഘടിപ്പിക്കും. ബഹ്‌റൈനിലെ പ്രൊഫഷണൽ ടീമുകൾ മാറ്റുരക്കുന്ന വടംവലി മത്സരം സെപ്റ്റംബർ 19-ന് നടക്കും. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഓണാഘോഷ മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കെ.സി.എ ഓഫീസുമായോ അതത് മത്സരങ്ങളുടെ കൺവീനർമാരുമായോ ബന്ധപ്പെടാവുന്നതാണ്. റോയ് സി. ആന്റണി (ഇവന്റ് ചെയർമാൻ): 3968 1102, ജോബി ജോർജ് (പ്രോഗ്രാം കോർഡിനേറ്റർ): 3980 1678.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

