കെ.സി.എ ഓണാഘോഷം സെപ്റ്റംബർ രണ്ടു മുതൽ
text_fieldsമനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) 'പൊന്നോണം 2022' എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഷിജു ജോൺ ജനറൽ കൺവീനറും മനോജ് മാത്യു ജോ. കൺവീനറുമായ സംഘാടക സമിതി ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും. ബാബുവർഗീസ് ആണ് ഓണസദ്യ കൺവീനർ.
തോമസ് ജോൺ, ജോഷി വിതയത്തിൽ, അജി പി. ജോയ്, ജൂലിയറ്റ് തോമസ്, ഷൈനി നിത്യൻ, അലിൻ ജോഷി എന്നിവർ പ്രോഗ്രാം കോഓഡിനേറ്റർമാരാണ്. പായസ മത്സരം, വടംവലി മത്സരം, ഓണപ്പാട്ട് മത്സരം, ഓണപ്പുടവ മത്സരം എന്നിവയടങ്ങിയ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് റോയ് സി ആന്റണിയും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും വാർത്താകുറിപ്പിൽ അറിയിച്ചു.
സെപ്റ്റംബർ രണ്ടിന് ഘോഷയാത്രയോടുകൂടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 16ന് അംഗങ്ങൾക്കായുള്ള ഓണസദ്യയോടുകൂടി സമാപിക്കും. വിശദ വിവരങ്ങൾക്ക് 3924 3381, 3209 2644, 36446223 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നു ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.