കെ.സി.എ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റിന് തുടക്കം
text_fieldsകെ.സി.എ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങ്
മനാമ: കെ.സി.എ-ബി.എഫ്.സി ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റിന് തുടക്കമായി. കെ.സി.എ അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ടൈറ്റിൽ സ്പോൺസർ ബി.എഫ്.സി ബിസിനസ് ഡെവലപ്മെന്റ് മാനേജർ മിഥുൻ വിവേകാനന്ദ് മുഖ്യാതിഥിയായി പങ്കെടുത്തു.
ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. ഇവന്റ് ചെയർമാൻ കെ.പി. ജോസ് ടൂർണമെന്റിനെക്കുറിച്ച് സംസാരിച്ചു. സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ നന്ദി പറഞ്ഞു.
തുടർന്ന് നടന്ന കെ.സി.എ ഇന്ത്യൻ ഡിലൈറ്റ്സ് ടീമും ഐ.വൈ.സി.സി സ്പൈക്കേഴ്സ് ടീമുമായുള്ള ഉദ്ഘാടനം മത്സരത്തിൽ ഐ.വൈ.സി.സി സ്പൈക്കേഴ്സ് ടീം വിജയികളായി. 10 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഇന്റർനാഷനൽ ടീമുകൾ മാറ്റുരക്കുന്ന ആവേശകരമായ മത്സരങ്ങൾക്ക് കെ.സി.എ വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

