Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.സി.എ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ്
text_fieldsbookmark_border
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് നവംബർ 11ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, ജനറൽ കൺവീനർ സിബി കൈതാരത്ത്, ടീം കോഓഡിനേറ്റർ ഷിജു ജോൺ എന്നിവരടങ്ങിയ സംഘാടക സമിതിയാണ് ടൂർണമെന്റ് നിയന്ത്രിക്കുന്നത്.
ഇന്ത്യ, ബഹ്റൈൻ, പാകിസ്താൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുമെന്ന് കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിനോദ് ഡാനിയേൽ (3663 1795), സിബി കൈതാരത്ത് (3917 8163) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Next Story

