‘കെ.സി.എ ഹോപ്-2025’ ബാങ്ക്വറ്റ് ഡിന്നർ സംഘടിപ്പിച്ചു
text_fields‘കെ.സി.എ ഹോപ്-2025’ ബാങ്ക്വറ്റ് ഡിന്നർ പരിപാടിയിൽ നിന്ന്
മനാമ: കേരള കാത്തലിക് അസോസിയേഷൻ ഹോപ്-2025 എന്ന പേരിൽ ബാങ്ക്വറ്റ് ഡിന്നർ സംഘടിപ്പിച്ചു. മനാമ ഇന്റർ കോണ്ടിനെന്റൽ റീജൻസിയിൽ നടന്ന വർണാഭമായ ചടങ്ങിൽ ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് കുമാർ മിശ്ര മുഖ്യാതിഥിയായി പങ്കെടുത്തു.
കൊല്ലം രൂപത ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി മുഖ്യപ്രഭാഷകനായി പങ്കെടുത്തു. കത്തോലിക്ക എന്ന പദത്തിന്റെ അർഥം സാർവത്രികം എന്നാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന സംഘടനയാണ് കേരള കാത്തലിക് അസോസിയേഷൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശൂറ കൗൺസിൽ അംഗം നാൻസി ഖേദൂരി വിശിഷ്ടാതിഥിയായിരുന്നു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.കെ.സി.എ വൈസ് പ്രസിഡന്റ് ലിയോജോസഫ് നന്ദി പറഞ്ഞു.
ഇവന്റ് ചെയർമാൻ എബ്രഹാം ജോൺ, കെ.സി.എ കോർ ഗ്രൂപ് ചെയർമാൻ അരുൾദാസ് തോമസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ ബഹ്റൈൻ പ്രവാസികൾക്കിടയിൽ സാമൂഹിക പ്രവർത്തനം നടത്തുന്ന റഹീം വാവ കുഞ്ഞിന് കെ.സി.എയുടെ ഹോപ്പ്-2025 അവാർഡ് നൽകി ആദരിച്ചു.
ഹിഡ് റീഹാബിലിറ്റേഷൻ സെന്റർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായുള്ള സഹായ ധനം ചടങ്ങിൽ വെച്ച് കെ.സി.എ പ്രസിഡന്റ് ജെയിംസ്ജോൺ സ്കൂൾ പ്രിൻസിപ്പൽ ബസ്മ സലേക്ക് കൈമാറി.
ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും, മാധ്യമ പ്രതിനിധികളും, കെ.സി.എ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
ഇവന്റ് ചെയർമാൻ എബ്രഹാം ജോൺ, വൈസ് ചെയർമാൻമാരായ നിത്യൻ തോമസ്, ബാബു തങ്കളത്തിൽ, ബെന്നി ജോസഫ്, മെംബർഷിപ് സെക്രട്ടറി സേവി മാത്തുണ്ണി, കെ.സി.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ ഓർഗനൈസിങ് കമ്മിറ്റിയാണ് പരിപാടികൾ
നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

