‘കെ.സി.എ ഹാർമണി 2025’ന് ഇന്നു തുടക്കം
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാതോലിക് അസോസിയേഷൻ (കെ.സി.എ), ‘കെ.സി.എ ഹാർമണി 2025’ എന്ന പേരിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാവും. വിവിധ സാംസ്കാരിക പരിപാടികളും ക്രിസ്മസുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യ വിരുന്നാകുന്ന ആഘോഷ പരിപാടികൾ ജനുവരി രണ്ടുവരെ തുടരും.ഉദ്ഘാടന പരിപാടികളോടൊപ്പം കേക്ക് മേക്കിങ് മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ഓപൺ ടു ഓൾ കാറ്റഗറിയിൽ കേക്ക് മേക്കിങ് മത്സരം, കരോൾ സിങ്ങിങ് മത്സരം, ക്രിസ്ത്യൻ ഡ്രസ്സ് മത്സരം, ക്രിസ്മസ് ട്രീ മത്സരം എന്നിവ സംഘടിപ്പിക്കും. അതോടൊപ്പം വീടുകളിലെ ക്രിസ്മസ് ട്രീ, ക്രിസ്മസ് പുൽക്കൂട്, ക്രിസ്മസ് തീം മത്സരവും സംഘടിപ്പിക്കും. വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും നൽകും.
ഹാർമണി 2025 ചെയർമാൻ റോയ് സി. ആന്റണി, വൈസ് ചെയർമാൻ മനോജ് മാത്യു, കൺവീനർമാരായ സംഗീത ജോസഫ്, വിനു ക്രിസ്ടി, മരിയ ജിബി, സിമി അശോക് എന്നിവരും കെ.സി.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും കോർ കമ്മിറ്റി അംഗങ്ങളും അടങ്ങുന്ന ഓർഗനൈസിങ് കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. വിശദ വിവരങ്ങൾക്ക് സമീപിക്കുക റോയ് സി. ആന്റണി -ചെയർമാൻ- 39681102, മനോജ് മാത്യു -വൈസ് ചെയർമാൻ - 32092644.
മത്സര ക്രമങ്ങൾ;
കേക്ക് മേക്കിങ് 27ാം തീയതി വൈകീട്ട് 7.30ന്. വിശദമായ വിവരങ്ങൾക്ക്: സംഗീത ജോസഫ്(39465464), മനോജ് മാത്യു(32092644)
28ാം തീയതി ഞായറാഴ്ച വൈകീട്ട് 7.30ന് ക്രിസ്മസ് കരോൾ മത്സരം. കൂടുതൽ വിവരങ്ങൾക്ക്: വിനു ക്രിസ്റ്റി(36446223), മനോജ് മാത്യു(32092644)
29ാം തീയതി തിങ്കൾ വൈകീട്ട് 7.30ന് ക്രിസ്ത്യൻ ഡ്രസ്സ് മത്സരം. വിശദ വിവരങ്ങൾക്ക്: മരിയ ജിബി(33283350) മനോജ് മാത്യു.
30ാം തീയതി വൈകീട്ട് 7.30ന് ക്രിസ്മസ് ട്രീ മത്സരം കൂടുതൽ വിവരങ്ങൾക്ക്: മനോജ് മാത്യു
സമാപന ദിനമായ ജനുവരി രണ്ടാം തീയതി വെള്ളിയാഴ്ച വൈകീട്ട് 7:30ന് വിവിധതരം ആഘോഷ പരിപാടികളും ഒപ്പംതന്നെ ‘അച്ചായൻസ്’ തട്ടുകടയും, മത്സരങ്ങളുടെ സമ്മാന വിതരണവും നടക്കും. അതോടൊപ്പം ടീം ധ്വനി അവതരിപ്പിക്കുന്ന മ്യൂസിക് ധമാക്ക എന്ന സംഗീതസന്ധ്യയും നടത്തുന്നതാണ്.
ഇതോടൊപ്പം തന്നെ വീടുകളിൽ ഏറ്റവും മനോഹരമായ പുൽക്കൂട്, ക്രിസ്മസ് ട്രീ, ക്രിസ്മസ് തീമോടുകൂടി അലങ്കരിച്ച മനോഹരമായ വീട് എന്നിവക്ക് സമ്മാനം നൽകും.
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സമീപിക്കുക.. സിമി അശോക് (39042017)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

