കെ.സി.എ ഗ്രാൻഡ് മാസ്റ്റർ ക്വിസ്: രണ്ടാം റൗണ്ട് പൂർത്തിയായി
text_fieldsആദിത്യ മേനോൻ, പ്രഹതീശ്വർ ശിവകുമാർ
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) നടത്തുന്ന ഓൺലൈൻ ക്വിസ് പരിപാടിയായ 'കെ.സി.എ ഗ്രാൻഡ് മാസ്റ്റർ ഇൻറർനാഷനൽ 2021'െൻറ രണ്ടാം യോഗ്യത റൗണ്ട് പൂർത്തിയായി. അരുൾ ദാസ് ക്വിസ് മാസ്റ്ററായിരുന്നു. അഞ്ച് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ഖത്തർ, ഇന്ത്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു. മത്സരത്തിൽ ബഹ്റൈനിൽനിന്നുള്ള ആദിത്യമേനോനും പ്രഹതീശ്വർ ശിവകുമാറും ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടി. നാലു മാസത്തോളം നീണ്ടുനിൽക്കുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ വിവിധ രാജ്യങ്ങളിലെ മത്സരാർഥികൾ പങ്കെടുക്കും. അമാനി ടി.വി.ആർ ഗ്രൂപ്പും യൂനിഗ്രാഡ് എജുക്കേഷൻ സെൻററുമാണ് പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർമാർ.

