Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​എ...

കെ.​സി.​എ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ക്വി​സ്​ യോ​ഗ്യ​ത റൗ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
കെ.​സി.​എ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ക്വി​സ്​ യോ​ഗ്യ​ത റൗ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​യി
cancel
camera_alt

ഓ​ൺ​ലൈ​ൻ ലൈ​വ്​ ക്വി​സ്​ മ​ത്സ​ര​ത്തി​ൽ ക്വാർട്ടറിലേക്ക്​ യോഗ്യത നേടിയവർ: ഹ​രി​ഹ​ർ, ബാ​ല ശ്രീ​വാ​സ്ത​വ, മേ​ഘ്ന ആ​ന​ന്ദ്​ പ​പ്പു, കാ​ർ​ത്തി​ക സു​രേ​ഷ്

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കെ.​സി.​എ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ 2021 ഓ​ൺ​ലൈ​ൻ ലൈ​വ്​ ക്വി​സ്​ മ​ത്സ​ര​ത്തി​ന്‍റെ നാ​ല്, അ​ഞ്ച്​ യോ​ഗ്യ​ത​റൗ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​യി. മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള ബാ​ല ശ്രീ​വാ​സ്ത​വ, ഹ​രി​ഹ​ർ, മേ​ഘ്ന ആ​ന​ന്ദ്​ പ​പ്പു, കാ​ർ​ത്തി​ക സു​രേ​ഷ്​ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടി. അ​നീ​ഷ്‌ നി​ർ​മ​ല​നാ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ർ. അ​ഞ്ചു റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സൗ​ദി, ഇ​ന്ത്യ, ബ​ഹ്‌​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. അ​മാ​നി ടി.​വി.​ആ​ർ ഗ്രൂ​പ്പും യു​നി​ഗാ​ർ​ഡ്​ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​റു​മാ​ണ്​ പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ൺ​സ​ർ​മാ​ർ. കെ.​സി.​എ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ലു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaKCA Grandmaster QuizQualifying Rounds
News Summary - KCA Grandmaster Quiz Qualifying Rounds Completed
Next Story