ശ്രദ്ധേയമായി കെ.സി.എ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം
text_fieldsകെ.സി.എ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം
മനാമ: കേരള കാത്തലിക് അസോസിയേഷൻ ക്രിസ്മസ്- ന്യൂ ഇയർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മനാമ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ നടന്ന വർണാഭമായ ചടങ്ങിൽ അപ്പോസ്തൊലിക് വികാർ ഓഫ് നോർത്തേൺ അറേബ്യ ബിഷപ് ആൾഡോ ബെറാർഡി മുഖ്യാതിഥിയായി പങ്കെടുത്തു. മെംബർ ഓഫ് പാർലമെന്റ് മുഹമ്മദ് ജനാഹി, ബി.എഫ്.സി സി.ഇ.ഒ ദീപക് നായർ എന്നിവർ വിഷ്ടാതിഥികളായിരുന്നു.
കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് തോമസ് ജോൺ നന്ദി പറഞ്ഞു. കെ.സി.എ കോർ ഗ്രൂപ് ചെയർമാൻ അബ്രഹാം ജോൺ, ഇവന്റ് ചെയർമാൻ ജെയിംസ് ജോൺ എന്നിവർ ആശംസപ്രസംഗം നടത്തി.കെ.സി.എയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മുതിർന്ന അംഗങ്ങളെ ആദരിച്ചു. സേക്രഡ് ഹാർട്ട് ചർച്ച് പാരിഷ് പ്രീസ്റ്റ് ഫാ. ഫ്രാൻസിസ് ജോസഫ്, അസിസ്റ്റന്റ് പാരിഷ് പ്രീസ്റ്റ് ഫാ. ജേക്കബ് കല്ലുവിള എന്നിവരും സാമൂഹിക- സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും മാധ്യമ പ്രതിനിധികളും കെ.സി.എ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ഇവന്റ് ചെയർമാൻ ജെയിംസ് ജോൺ, കെ.സി.എ സീനിയർ അംഗം സേവി മാത്തുണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആഘോഷപരിപാടികൾ നിയന്ത്രിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

