കെ.സി.എ -ബി.എഫ്.സി ഓണം പൊന്നോണം 2024- ഗ്രാൻഡ് ഫിനാലെ
text_fieldsമനാമ: ഒരു മാസത്തോളം നീണ്ടുനിന്ന കെ.സി.എ ബി.എഫ്.സി ഓണം പൊന്നോണം 2024 ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലേ കെ.സി.എ അങ്കണത്തിൽ നടന്നു. ബി.കെ.ജി ഹോൾഡിങ് എസ്.പി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെ.ജി ബാബുരാജൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ബി.എഫ്.സി മാർക്കറ്റിങ് ഹെഡ് അരുൺ വിശ്വനാഥൻ വിശിഷ്ടാതിഥിയായിരുന്നു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ നിത്യൻ തോമസ്, വൈസ് ചെയർമാൻ ഫിലിപ് ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ.സി.എ വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദി പറഞ്ഞു.
കെ.സി.എ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ കേരളത്തിലെ വിവിധ കലാരൂപങ്ങളുടെ സമ്മിശ്രണമായ കേരളത്തനിമ ദൃശ്യാവിഷ്കാരവും, തുടർന്ന് നടന്ന വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിന് ആകർഷണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.