Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഘോഷനിറവിൽ കെ.സി.എ - ബി.എഫ്.സി ഓണം പൊന്നോണം 2023- ഗ്രാൻഡ് ഫിനാലെ

text_fields
bookmark_border
53 നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു
onam celebrations
cancel
camera_alt

കെ.സി.എ - ബി.എഫ്.സി ഓണം പൊന്നോണം 2023 ആഘോഷങ്ങളുടെ ഗ്രാൻഡ്

ഫിനാലെ ചടങ്ങ്

മനാമ: ഒരു മാസത്തോളം നീണ്ടുനിന്ന കെ.സി.എ - ബി.എഫ്.സി ഓണം പൊന്നോണം 2023 ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ കെ.സി.എ അങ്കണത്തിൽ നടന്നു. നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്തു. കെ.സി.എ 53 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 53 നഴ്സുമാരെ ചടങ്ങിൽ ​െവച്ച് ആദരിച്ചു. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷതവഹിച്ചു.

ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ, ബി.എഫ്.സി മാർക്കറ്റിങ് മാനേജർ അരുൺ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കെ.സി.എ വൈസ് പ്രസിഡന്റ് തോമസ് ജോൺ നന്ദി പറഞ്ഞു. തുടർന്ന് കെ.സി.എ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ തിരുവാതിര ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KCA - BFC Onam Ponnonam 2023 - Grand Finale
Next Story