Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്രാ​ൻ​സി​സ്...

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വി​യോ​ഗ​ത്തി​ൽ കെ.​സി.​എ ബ​ഹ്റൈ​ൻ അ​നു​ശോ​ച​നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വി​യോ​ഗ​ത്തി​ൽ കെ.​സി.​എ ബ​ഹ്റൈ​ൻ അ​നു​ശോ​ച​നം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

 മാ​ർ​പാ​പ്പ​യു​ടെ വി​യോ​ഗ​ത്തി​ൽ കെ.​സി.​എ ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

മ​നാ​മ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് കേ​ര​ള ക​ത്തോ​ലി​ക്ക അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) ബ​ഹ്റൈ​ൻ അ​നു​ശോ​ച​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ജെ​യിം​സ് ജോ​ൺ ന​ട​ത്തി​യ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ മാ​ർ​പാ​പ്പ​യു​ടെ അ​സാ​ധാ​ര​ണ ജീ​വി​ത​ത്തെ​യും മാ​ന​വി​ക​ത​ക്കു​ള്ള ദൗ​ത്യ​ത്തെ​യും പ​രാ​മ​ർ​ശി​ച്ചു. സ​മാ​ധാ​നം, സ്നേ​ഹം, സേ​വ​നം എ​ന്നി​വ​ക്കാ​യി അ​ദ്ദേ​ഹം നി​ര​ന്ത​രം പ​രി​ശ്ര​മി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു മി​നി​റ്റ് മൗ​നം ആ​ച​രി​ക്കു​ക​യും തു​ട​ർ​ന്ന് പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും മെ​ഴു​കു​തി​രി തെ​ളി​ക്കു​ക​യും ചെ​യ്തു.

മു​ഖ്യാ​തി​ഥി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് മാ​ർ​പാ​പ്പ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഭീ​ക​രാ​ക്ര​മ​ണം മൂ​ലം ഇ​ന്ത്യ​യി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ ജീ​വ​ഹാ​നി​യി​ൽ അ​ദ്ദേ​ഹം ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ഇ​ര​ക​ളാ​യ കു​ടും​ബ​ങ്ങ​ളോ​ടു​ള്ള അ​ഗാ​ധ ദുഃ​ഖ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും അ​ർ​പ്പി​ച്ചു.

ച​ട​ങ്ങി​ൽ ബ​ഹ്റൈ​ൻ എം.​പി. മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി, ക്യു.​ഇ.​എ​ൽ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ കെ.​ജി. ബാ​ബു​രാ​ജ​ൻ, കെ.​സി.​എ​യു​ടെ മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, സേ​വി മാ​ത്തു​ണ്ണി, റോ​യ് സി. ​ആ​ന്റ​ണി, നി​ത്യ​ൻ തോ​മ​സ്, ആ​ർ.​പി ക​ൺ​സ്ട്ര​ക്ഷ​ൻ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​യ പി.​വി. തോ​മ​സ്, അ​ൽ സാ​റാ​ജ് ജ്വ​ല്ലേ​ഴ്‌​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹു​സൈ​ൻ മാ​ലിം, സ​മ​സ്ത ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​ക്രു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ, ബി.​കെ.​എ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​ൻ പി​ള്ള എ​ന്നി​വ​രും പ്ര​മു​ഖ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​വ​ർ, മ​റ്റ് വി​ശി​ഷ്ട വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

അ​ത്യ​ന്തം വി​ന​യ​ത്തോ​ടെ​യും സ​ഹ​ന​ശീ​ല​ത്തോ​ടെ​യും മു​ന്നേ​റി​യ മാ​ർ​പാ​പ്പ, ആ​ധു​നി​ക ലോ​ക​ത്തെ ഏ​റ്റ​വും ബ​ഹു​മാ​നി​ക്ക​പ്പെ​ട്ട മ​ത​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി മാ​റാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ പ്ര​സ​ക്തി സ​മ്മേ​ള​നം വീ​ണ്ടും ശ്ര​ദ്ധാ​പ​ഥ​ത്തി​ലാ​ക്കി. പാ​പ്പ​യു​ടെ ആ​ധ്യാ​ത്മി​ക സ​ന്ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.കെ.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി സ്വാ​ഗ​ത​വും കെ.​സി.​എ വൈ​സ് പ്ര​സി​ഡ​ന്റ് ലി​യോ ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pope FrancisGulf NewsKCA bahrainBahrain News
News Summary - KCA Bahrain organizes condolences on the passing of Pope Francis
Next Story