കായംകുളം പ്രവാസി കൂട്ടായ്മ സൗഹൃദസംഗമം ശ്രദ്ധേയമായി
text_fieldsകായംകുളം പ്രവാസി കൂട്ടായ്മ സൗഹൃദ സംഗമത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ കായംകുളം നിവാസികളുടെ കൂട്ടായ്മയായ കായംകുളം പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച "കെ.പി.കെ.ബി സൗഹൃദ സംഗമം 2025" ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി അക്കാദമിക് അംഗീകാരം, സാംസ്കാരിക ആഘോഷം, കലാകരന്മാർക്കുള്ള ആദരം എന്നിവ നടന്നു. പ്രസിഡന്റ് അനിൽ ഐസക്കിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു.
ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹിക പ്രവർത്തകനായ കെ ടി സലീം, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു. കലാ, കായിക മേഖലകളെ മികച്ച രീതിയിൽ പിന്തുണക്കുന്ന വ്യക്തികൾക്കുവേണ്ടി ഏർപ്പെടുത്തിയ ‘സുവർണ ലൈഫ്ലൈൻ അവാർഡിന്റെ’ ആദ്യ അംഗീകാരം ഇടത്തൊടി ഭാസ്കരന് സമ്മാനിച്ചു. കെ.പി.കെ.ബി മോട്ടിവേഷൻ അവാർഡ് 2025 ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഡോ. മുഹമ്മദ് ഫൈസലിൽനിന്ന് സ്വീകരിച്ചു.
ബഹ്റൈനിലെ ആദ്യ ആന്തോളജി സിനിമയായ ഷെൽട്ടർ സ്റ്റേൽമേറ്റ് സംവിധായക ജയ മേനോൻ, ഫേസസ്-ഇൻ-പേസസ് എന്ന സിനിമയുടെ സംവിധായകൻ പ്രകാശ് വടകര, ലോക്ട് എന്ന സിനിമയിലെ സംവിധായകൻ പ്രശോഭ് മേനോൻ, ദി ലോസ്റ്റ് ലാമ്പ് സംവിധായകൻ സൗരവ് രാകേഷ്, സ്റ്റാർസ് ഇൻ ദി ഡാർക്നസ്" എന്ന സിനിമയിലെ സംവിധായക ലിനി സ്റ്റാൻലി എന്നിവരെ ആദരിച്ചു.
സിനിമകളുടെ ഡോപ് ചെയ്ത ജേക്കബ് ക്രിയേറ്റിവിന് പ്രത്യേക ആദരവ് നൽകി. സ്റ്റേൽമേറ്റ്, ദ ലോസ്റ്റ് ലാമ്പ് എന്നീ സിനിമകളിലെ മുഖ്യ കഥാപാത്രങ്ങളായി വേഷമിട്ട കായംകുളം പ്രവാസി കൂട്ടായ്മയിലെ സ്റ്റീവ മെർലിൻ ഐസക്ക്, ശിവ സൂര്യ ശ്രീകുമാർ എന്നിവർക്ക് കായംകുളം പ്രവാസി കൂട്ടായ്മ പ്രത്യേക ആദരം നൽകി.എസ്.എസ്.എൽ.സി, പ്ലസ്.ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയ കൂട്ടായ്മ അംഗങ്ങളുടെ കുട്ടികൾക്ക് "കെ.പി.കെ.ബി വിദ്യാരത്ന അവാർഡ് 2025" നൽകി ആദരിച്ചു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച രണ്ട് വയസ് മാത്രം പ്രായമുള്ള അൻവിത ആരതി അതുൽ, സ്കെറ്റിംഗിൽ ഏഷ്യ പസഫിക് റെക്കോർഡിൽ സ്ഥാനം നേടിയ കൃഷ്ണദേവ് എന്നിവർക്ക് ആദരവ് നൽകി.സാമൂഹികരായ പ്രവർത്തകരായ ജേക്കബ് തേക്കുതോട്, നിസാർ കൊല്ലം, വിഷ്ണു പത്തനംതിട്ട, വിനയ ചന്ദ്രൻ, മണിക്കുട്ടൻ മാധ്യമ പ്രവർത്തകൻ ഇ.വി.രാജീവൻ, ഉദയ ബാബു, ദീപക് തണൽ, ഷംസു, വിനോദ് ആറ്റിങ്ങൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ കലാപരമായ പ്രകടനങ്ങളും തരംഗ് മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച സംഗീത ഷോയും ഉണ്ടായിരുന്നു. പ്രോഗ്രാം കൺവീനർ അനസ് റഹിം നന്ദി പറഞ്ഞു.
ചടങ്ങുകൾ നിർവാഹക സമിതി അംഗങ്ങളായ പ്രോഗ്രാം ജോയന്റ് കൺവീനർ അതുൽ സദാനന്ദൻ, ജോയിന്റ് സെക്രട്ടറി അഷ്കർ, മെമ്പർഷിപ്പ് സെക്രട്ടറി അനൂപ് ശ്രീരാഗ്, ശ്യാം കൃഷ്ണൻ, ഷൈജു, അനിൽ എരുവ, അരവിന്ദ്, രാജേഷ്, ബിൻസ് ഓച്ചിറ, വിനോദ് ഓച്ചിറ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. രാജേഷ് പെരുങ്കുഴി, ദീപ്തി റിജോയ് എന്നിവർ അവതാരകരായി പ്രോഗ്രാം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

