കായംകുളം പ്രവാസി കൂട്ടായ്മ കുടുംബസംഗമം നാളെ
text_fieldsമനാമ: സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കായംകുളം പ്രവാസി കൂട്ടായ്മയുടെ ഒത്തുചേരൽ വ്യാഴാഴ്ച വൈകീട്ട് ഏഴിന് കാനൂ ഗാർഡനിൽ നടക്കും. കൂട്ടായ്മയിൽ പുതിയതായി ചേർന്ന അംഗങ്ങളെ നേരിൽ കാണുന്നതിനും പരിചയപ്പെടുന്നതിനും സംഘടനയുടെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള അവസരമാണെന്ന് പ്രസിഡന്റ് അനിൽ ഐസക്, ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ എന്നിവർ അറിയിച്ചു.
ഐഡിയ സ്റ്റാർ സിംഗർ സീസൺ 2 ഫെയിം മിഥുൻ കൊട്ടാരക്കര, വിമൽ വിനു, അഖിൽ കൃഷ്ണൻ, ഷാജി സെബാസ്റ്റ്യൻ എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് അടക്കം കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംഘടനയിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർ ട്രഷററും മെംബർഷിപ് സെക്രട്ടറിയുമായ തോമസ് ഫിലിപ്പുമായി ബന്ധപ്പെടണം. ഫോൺ: 39384959/ 3842453.

