കായംകുളം കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു
text_fieldsകായംകുളം കൂട്ടായ്മ ലോഗോ പ്രകാശന ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈൻ പ്രവാസികളായ കായംകുളം സ്വദേശികളെ ഉൾപ്പെടുത്തി രൂപവത്കൃതമായ കായംകുളം പ്രവാസി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും ഐമാക് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹികപ്രവർത്തകൻ കെ.ടി.സലീം എന്നിവർ ലോഗോ പ്രകാശനം ചെയ്തു.
കൂട്ടായ്മ കോഒാഡിനേറ്റർ അനിൽ ഐസക് അധ്യക്ഷത വഹിച്ചു.കോർകമ്മിറ്റി അംഗം ജയേഷ് താന്നിക്കത്തറയിൽ സന്നിഹിതനായിരുന്നു. കൺവീനർ രാജേഷ് ചേരാവള്ളി സ്വാഗതവും കോർ കമ്മിറ്റി അംഗം തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

