കവലാനി പ്രീമിയർ ലീഗ് സീസൺ-1; എം.ഇ.എസ്.സി ചാർജേഴ്സ് ചാമ്പ്യന്മാർ
text_fieldsകവലാനി പ്രീമിയർ ലീഗ് 2026 സീസൺ ഒന്ന് ക്രിക്കറ്റ് ടൂർണമെന്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം നടന്നപ്പോൾ
മനാമ: ബഹ്‌റൈനിലെ പ്രമുഖ ഇൻഡസ്ട്രിയൽ എക്യുപ്‌മെന്റ് വിതരണക്കാരായ കവലാനി ആൻഡ് സൺസ്, കമ്പനി ജീവനക്കാർക്കായി സംഘടിപ്പിച്ച കവലാനി പ്രീമിയർ ലീഗ് (KPL 2026) സീസൺ 1' ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ സമാപ്തി. ടൂർണമെന്റിൽ എം.ഇ.എസ്.സി ചാർജേഴ്സ് ജേതാക്കളായി.
കവലാനി ആൻഡ് സൺസിലെ ജീവനക്കാരും വിവിധ പങ്കാളിത്ത സ്ഥാപനങ്ങളും ഉൾപ്പെട്ട ആറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ജെമിനി ഗ്ലാഡിയേറ്റേഴ്സ്(ജെമിനി ടെക്നിക്കൽ ഇൻഡസ്ട്രീറ്റ്) ബിറ്റുമോഡ് ബൈസൺസ്(ബിറ്റുമോഡ്) ഐ.നെറ്റ് സ്ട്രൈക്കേഴ്സ്(ഇൻഡസ്ട്രീയൽ സൈന്റിഫിക്) എം.ഇ.എസ്.സി ചാർജേഴ്സ്(മിഡിൽ ഈസ്റ്റ് സ്പെഷലൈസ്ഡ് കേബിൾ കമ്പനി) സ്പാർട്ടൻ യുനൈറ്റഡ് (സ്പാർട്ടൻ യുനൈറ്റഡ്) എക്ലിപ്സ് കിങ്‌സ് (എക്ലിപ്സ്) എന്നീ ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.
കവലാനി ആൻഡ് സൺസ് മാനേജിങ് ഡയറക്ടർ മുകേഷ് തോലാരം ഗാന്ധി കവലാനി, ഡയറക്ടർമാരായ പ്രശാന്ത് രാജ് ഗാന്ധി, കമൽ ദേവ് ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കമ്പനിയിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ രാജേഷ് കുമാരനെ ചടങ്ങിൽ ആദരിച്ചു. മുഖ്യാതിഥിയായ ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ പ്രസിഡന്റ് സാമി അലി ജേതാക്കൾക്കുള്ള ട്രോഫി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

