‘കത്തെഴുത്ത് കയ്യെഴുത്ത്’;മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsഅയിഷ സുലൈമാൻ, മിനു സന്ദേശ്, ലളിതകുമാരി, ജെ. സുനു,പി.വി ജയൻ, സുധ ജിതേന്ദ്രൻ, ലതാ മണികണ്ഠൻ, ഷിംന
മനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ ആഗോള തലത്തിൽ മലയാളം മിഷൻ അധ്യാപകർക്കായി നടത്തിയ ‘കത്തെഴുത്ത് കയ്യെഴുത്ത്’ മത്സര വിജയികളെ പ്രഖ്യാപിച്ചു. കത്തെഴുത്തിൽ അയിഷ സുലൈമാൻ (തമിഴ്നാട് ചാപ്റ്റർ) ഒന്നാം സ്ഥാനവും മിനു സന്ദേശ് (പൂന ചാപ്റ്റർ) രണ്ടാം സ്ഥാനവും ലളിതകുമാരി (തമിഴ്നാട് ചാപ്റ്റർ) മൂന്നാം സ്ഥാനവും നേടി. കയ്യെഴുത്തിൽ തമിഴ്നാട് ചാപ്റ്ററിൽ നിന്നുള്ള ജെ. സുനുവിന് ഒന്നാം സ്ഥാനവും പി.വി ജയന് രണ്ടാംസ്ഥാനവും ഗോവ ചാപ്റ്ററിൽ നിന്നുള്ള സുധ ജിതേന്ദ്രന് മൂന്നാം സ്ഥാനവും ലഭിച്ചു. ബഹ്റൈനിൽ നിന്ന് മത്സരത്തിൽ പങ്കെടുത്തവരിൽ നിന്നുള്ള മികച്ച രചനക്ക് ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയിലെ അധ്യാപിക ലതാ മണികണ്ഠനും പ്രതിഭ മലയാളം പാഠശാല അധ്യാപിക ഷിംനയും അർഹയായി.
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ കേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ വിജയികളെ പ്രഖ്യാപിച്ചു. ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ്, ജോ. സെക്രട്ടറി രജിത അനി, ചാപ്റ്റർ കോഓർഡിനേറ്റർ നന്ദകുമാർ എന്നിവർ സന്നിഹിതരായിരുന്നു.‘പ്രവാസ ജീവിതം മലയാളത്തിന്റെ മധുരം കൂട്ടിയോ?’ എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിൽ നിന്ന് നിരവധി അധ്യാപകർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

