കാസർകോട് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ വനിത വിഭാഗം രൂപവത്കരിച്ചു
text_fieldsകാസർകോട് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ വനിത വിഭാഗം
മനാമ: ബഹ്റൈനിലെ കാസർകോട് നിവാസികളുടെ കൂട്ടായ്മയായ കാസർകോട് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ (ഒപ്പരം) വനിത വിഭാഗം രൂപവത്കരിച്ചു. കെ സിറ്റി സെന്ററിൽ അസോസിയേഷൻ യോഗത്തിൽ അമിത സുനിൽ കൺവീനറായി 13 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ജില്ലയിലെ മറ്റു കാസർകോട് നിവാസികളുമായി ആശയവിനിമയം നടത്തി വനിത വിഭാഗം വിപുലീകരിക്കാനും ജനുവരി 12ന് നടക്കുന്ന അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനും തീരുമാനിച്ചു. അജിത രാജേഷ്, ശുഭപ്രഭ, ഷീന മഹേഷ്, ആതിര പി. നായർ, ധന്യശ്രീ രഞ്ജിത്ത്, അഞ്ജന ജയൻ, ഷബ്ന അജയ്, സുനീതി, ഷംസാദ്, വിനയ, ഉമ ഉദയൻ, കൗള ഹമീദ് എന്നിവരാണ് അംഗങ്ങൾ. കാസർകോട് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷനിൽ അംഗങ്ങളായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവരും കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹമുള്ളവരും കലാവിഭാഗം കൺവീനർ ഹാരിസ് ഉളിയത്തടുക്ക, മെംബർഷിപ് സെക്രട്ടറി രഞ്ജിത്ത് എന്നിവരുമായി ബന്ധപ്പെടണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഫോൺ: 32281878,34517952 .

