Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉച്ചാരണ ശുദ്ധിയുണ്ടോ;...

ഉച്ചാരണ ശുദ്ധിയുണ്ടോ; ഖസാക്കി​െൻറ ഇതിഹാസം വായിച്ച്​ സമ്മാനം നേടാം

text_fields
bookmark_border
ഉച്ചാരണ ശുദ്ധിയുണ്ടോ; ഖസാക്കി​െൻറ ഇതിഹാസം വായിച്ച്​ സമ്മാനം നേടാം
cancel

മനാമ: ഒ.വി.വിജയ​​െൻറ ഖസാക്കി​​െൻറ ഇതിഹാസം എന്ന നോവലി​​െൻറ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമ ാജം സഹിത്യ വേദിയും സമാജം വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന വായന മത്സരം വെള്ളിയാഴ്ച വൈകുന്നേരം ആറിന്​ ബാബു രാജൻ ഹാളിൽ നടക്കും.

18നു മുകളിൽ പ്രായമുള്ളവർക്കു വേണ്ടിയാണ് മത്സരം. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ബുധനാഴ്ച വൈകിട്ട് എട്ടിന്​ മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
ഖസാക്കി​​െൻറ ഇതിഹാസം എന്ന നോവലിലെ തെരഞ്ഞെടുക്കുന്ന രണ്ടു പേജ് ആണ് വായിക്കേണ്ടത്. വായിക്കേണ്ട ഭാഗം മത്സരത്തി​​െൻറ തലേദിവസം വൈകിട്ട് എട്ട്​ മണിക്ക് നറുക്കെടുപ്പിലൂടെ നൽകുന്നതാണ്.

ഉച്ചാരണ ശുദ്ധിയുടേയും അവതരണശൈലിയുടെയും അടിസ്ഥാനത്തിലായിരിക്കും വായന വിലയിരുത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. ആഘോഷത്തി​​െൻറ ഭാഗമായി മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള കവർ ചിത്രരചന, കാർട്ടൂൺ മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു. മത്സരങ്ങളുടെ ഫലപ്രഖ്യാപനവും സമ്മാനദാനവും 25 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: ഷബിനി വാസുദേവ് 39463471, ബിനു കരുണാകരൻ 36222524.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskasaqinte ithihasam
News Summary - kasaqinte ithihasam-bahrain-gulf news
Next Story