കാരുണ്യതീരം ബഹ്റൈൻ ഓണക്കിറ്റ് വിതരണം ചെയ്തു
text_fieldsകാരുണ്യതീരം ബഹ്റൈൻ ഓണക്കിറ്റ് വിതരണത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ സംഘടനയായ കാരുണ്യതീരം ബഹ്റൈൻ കുറഞ്ഞ വേതനക്കാർക്കുള്ള ഭഷ്യധാന്യ ഓണക്കിറ്റുകളും ഓണക്കോടി വിതരണവും ചെയ്തു.ബി.എം.സിയുടെ ആയിരം പേർക്കുള്ള ഓണക്കോടി വിതരണത്തിന്റെ ഭാഗമായാണിത്. പ്രസിഡന്റ് സിബി കുര്യൻ തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദേവി ദിവ്യ സ്വാഗതം പറഞ്ഞു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വിതരണ ഉദ്ഘാടനം നിർവഹിച്ചു. രതീഷ് പുത്തൻപുരയിൽ മുഖ്യാതിഥിയായി. കാരുണ്യതീരം ചെയർമാൻ അബ്ദുൽഹമീദ്, രക്ഷാധികാരികളായ ഗോപാലൻ വി.സി, ഇ.വി രാജീവൻ, അൻവർ നിലമ്പൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സാമൂഹിക പ്രവർത്തകരായ മോനി ഒടിക്കണ്ടതിൽ, സുധീർ തിരുനിലത്ത്, കാത്തു സച്ചിൻദേവ്, മണിക്കുട്ടൻ ജി., അബ്ദുൽ മൻഷീർ, ഹുസൈൻ വയനാട്, അനീസ് ബാബു, സാജിദ് കരുളായി, ബിബിൻ വർഗീസ് എന്നിവർ സന്നിഹിതരായി.വൈസ് പ്രസിഡന്റ് സുനീഷ് എം.എസ്, ജോയന്റ് സെക്രട്ടറി വിമല പേരാമ്പ്ര, എന്റർടൈൻമെന്റ് സെക്രട്ടറി തൻസീർ, ജനറൽ കോഓഡിനേറ്റർ മായ അച്ചു, എക്സിക്യൂട്ടിവ് അംഗങ്ങളായ ദിൽജിത്ത് പേരാമ്പ്ര, പ്രകീഷ് ബാല, ഷൈലജൻ ടി.എം, ഷംല നാസർ എന്നിവർ നേതൃത്വം നൽകി. ചാരിറ്റി കൺവീനർ ഷറഫ് അലികുഞ്ഞി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

