കാരുണ്യ വെൽഫെയർ ഫോറം റമദാൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
text_fieldsകാരുണ്യ വെൽഫെയർ ഫോറം റമദാൻ ഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കെടുത്തവർ
മനാമ: കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി തുടർച്ചയായി ക്യാമ്പുകളിൽ ഭക്ഷണം നൽകി വന്നിരുന്നതിന്റെ ഭാഗമായി റമദാൻ കാലയളവിൽ സൽമാബാദ് ഏരിയായിൽ സാധാരണക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് നൽകി.
150 പരം സാധാരണക്കാരായ സഹോദരങ്ങൾ വസിക്കുന്ന ക്യാമ്പിൽ നൽകിയ കിറ്റ് വിതരണം കാരുണ്യ വെൽഫെയർ ഫോറം പ്രസിഡന്റ് മോനി ഒടിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ ആന്റണി പൗലോസ്, ബിജു ജോർജ് എന്നിവരോടൊപ്പം സെക്രട്ടറി സജി ജേക്കബ്, ജനറൽ കൺവീനർ റെനിശ് റെജി തോമസ്, ട്രഷറർ ലെജിൻ വർഗീസ്, അസിസ്റ്റന്റ് സെക്രട്ടറിഷഹീൻ അലി, എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർമാരായ കാത്തു സച്ചിൻ ദേവ്, സുജ മോനി, തോമസ് ജോൺ, സതീശൻ നായർ, അഭിഷേക്, ഷമീർ എന്നിവർ പങ്കെടുത്തു. കാരുണ്യ വെൽഫെയർ ഫോറത്തിന്റെ അംഗങ്ങൾ ‘ഹൻങ്കർ ഫ്രീ എക്സാപാർട്ടിയേറ്റ്’ എന്ന ആപ്തവാക്യവുമായി താഴ്ന്ന വരുമാനക്കാരുടെയും വേതനം ലഭിക്കാവുന്നവരുടെയും ഇടയിൽ നടത്തിവരുന്ന സേവനം തുടരുമെന്ന് പ്രസിഡന്റ് മോനി ഒടിക്കണ്ടത്തിൽ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ജനറൽ കൺവീനർ റെനീഷ് റെജി തോമസ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

