Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകരുണാകരന്‍ ജനാധിപത്യ...

കരുണാകരന്‍ ജനാധിപത്യ ചേരിയുടെ അമരക്കാരന്‍ –കെ.പി.എ മജീദ്

text_fields
bookmark_border
കരുണാകരന്‍ ജനാധിപത്യ ചേരിയുടെ അമരക്കാരന്‍ –കെ.പി.എ മജീദ്
cancel

മനാമ: കേരളത്തിലെ ജനാധിപത്യ ചേരിയുടെ അമരക്കാരനായിരുന്ന  നേതാവായിരുന്നു കെ.കരുണാകരനെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. ബഹ്റൈന്‍ ഒ.ഐ.സി. സി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരന്‍  അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഒരുകാലത്തു ദേശീയ രാഷ്ട്രീയം വരെ കൈപ്പിടിയില്‍ ഒതുക്കാന്‍ കരുണാകരന് കഴിഞ്ഞു.  
ഉദ്യോഗസ്ഥരെ നിയന്ത്രിച്ചു നിര്‍ത്തുകയും നിയമസഭയില്‍ അംഗങ്ങളുടെ പ്രസംഗങ്ങള്‍ താല്‍പര്യത്തോടെ കേട്ട് വിപ്ളവകരമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം. ഒട്ടേറെ വികസന പദ്ധതികള്‍ കൊണ്ടുവന്നു. കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാന ചീഫ് വിപ്പ് ആയിരുന്നു കെ.പി.എ മജീദ് ആ അനുഭവവും പങ്കുവെച്ചു. 
ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.  ഒ.ഐ.സി.സി ഗ്ളോബല്‍ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ളോബല്‍ സെക്രട്ടറി വി.കെ സായിദ് അലി, കെ.എം.സി.സി വൈസ് പ്രസിഡന്‍റ് മുഹമ്മദാലി,  കെ.വൈ സുധീന്ദ്രന്‍, എം രാമനാഥന്‍,  ലത്തീഫ്, രവി കണ്ണൂര്‍, നസീര്‍ മഞ്ചേരി, ഇബ്രാഹിം,  ഷീജ നടരാജ് എന്നിവര്‍ സംസാരിച്ചു 
സെക്രട്ടറിമാരായ മനു മാത്യു, രവി സോള, ഷാജി പുതുപ്പള്ളി, ജവാദ് വക്കം, മാത്യുസ് വാളക്കുഴി, ജില്ലാ പ്രസിഡന്‍റുമാരായ ചെമ്പന്‍ ജലാല്‍, രാഘവന്‍ കാണിചേരി, ഷാജി പൊഴിയൂര്‍, ജമാല്‍ കുറ്റിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.   ദേശീയ ജനറല്‍സെക്രട്ടറി ഗഫൂര്‍ ഉണ്ണികുളം സ്വാഗതവും ജനറല്‍സെക്രട്ടറി ബോബി പാറയില്‍ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - karunakaran
Next Story