എട്ടാമത് കാര്‍ഷിക മേളക്ക് തുടക്കമായി
text_fieldsമനാമ: എട്ടാമത് കാര്‍ഷിക മേളക്ക് തുടക്കമായി. പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂ ത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് മേള ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഹരിത പ്രദേശങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കാര്‍ഷിക മേഖലക്ക് പ്രോത്സാഹനം നല്കുന്നതിനുമുദ്ദേശിച്ചാണ് എല്ലാവര്‍ഷവും കാര്‍ഷികമേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രഭാഷണത്തില്‍ വ്യക്തമാക്കി. തദ്ദേശീയ കര്‍ഷകര്‍ക്കും അവരുടെ കാര്‍ഷിക വിഭവങ്ങള്‍ക്കും വിപണി കണ്ടെത്തുന്നതിനും ഇത് സഹായകമാകും.
ബുദയ്യ ഗാര്‍ഡനില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ കാര്‍ഷിക, സമുദ്ര സമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹിനെ കൂടാതെ തംകീന്‍ തൊഴില്‍ ഫണ്ട് പ്രതിനിധികളും സന്നിഹിതരായിരുന്നു. എല്ലാ ശനിയാഴ്ചയും രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് കാര്‍ഷികച്ചന്ത പ്രവര്‍ത്തിക്കുക. ഓരോ ആഴ്ചകളിലും പ്രത്യേക പരിപാടികളും ഭക്ഷ്യോല്പന്ന പ്രദര്‍ശനവും വിപണനവും ഇവിടെ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
