സുബൈർ കണ്ണൂരിന് പി.ജി.എഫ് കർമജ്യോതി പുരസ്കാരം
text_fieldsമനാമ: പ്രമുഖ ജീവകാരുണ്യ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം കർമജ്യോതി പുരസ്കാരത്തിന് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും പ്രവാസി കമീഷൻ അംഗവുമായ സുബൈർ കണ്ണൂരിനെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
രണ്ട് പതിറ്റാണ്ടോളമായി പ്രവാസികളുടെ ഇടയിൽ സാമൂഹികരംഗത്ത് അദ്ദേഹം നൽകി വരുന്ന സേവനങ്ങളും സാംസ്കാരിക മേഖലയിലെ നേതൃപരമായ പങ്കും കണക്കിലെടുത്താണ് പുരസ്കാരം. ഡോ. ബാബു രാമചന്ദ്രൻ, ചന്ദ്രൻ തിക്കോടി, എസ്.വി. ജലീൽ, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി.വി. രാധാകൃഷ്ണ പിള്ള എന്നിവരാണ് മുൻ വർഷങ്ങളിലെ പുരസ്കാര അർഹർ.
ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. ബിനു ബിജുവിനാണ് പി.ജി.എഫ് പ്രോഡിജി അവാർഡ്. മികച്ച ഫാക്കല്‍റ്റി പുരസ്കാരത്തിന് ടി.ടി. ഉണ്ണികൃഷ്ണനും മികച്ച കൗണ്‍സലർ പുരസ്കാരത്തിന് ലത്തീഫ് കോലിക്കലും മികച്ച കോഒാഡിനേറ്ററായി ജയശ്രീ സോമനാഥും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം മജീദ് തണലിന് ലഭിച്ചു.
ജനുവരിയിൽ നടക്കുന്ന പ്രവാസി ഗൈഡൻസ് ഫോറത്തിെൻറ 13ാം വാർഷിക യോഗത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത കൗണ്‍സലിങ് വിദഗ്ധന്‍ ഡോ. ജോണ്‍ പനക്കല്‍ ചെയര്‍മാനും മാധ്യമ പ്രവര്ത്തകന് പ്രദീപ് പുറവങ്കര വര്‍ക്കിങ് ചെയര്‍മാനുമായുള്ള ഉപദേശക സമിതിയുടെ കീഴില്‍ ഇ.കെ. സലീം പ്രസിഡൻറും വിശ്വനാഥൻ ജനറല്‍ സെക്രട്ടറിയുമായുള്ള 25 അംഗം നിര്‍വാഹക സമിതിയാണ് നോര്‍ക്ക അംഗീകൃതമായ പ്രവാസി ഗൈഡന്‍സ് ഫോറത്തിനെ നയിക്കുന്നത്. കോവിഡ് കാലത്ത് ആത്മഹത്യപ്രവണത ഉണ്ടായിരുന്ന ആയിരത്തിലധികം പേരെ കൗണ്‍സലിങ് ചെയ്ത് ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിെച്ചന്നും ഭാരവാഹികള്‍ അറിയിച്ചു. ഇതോടൊപ്പം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പി.ജി.എഫ് നടത്തിവരുന്നുണ്ട്. കൗണ്‍സലിങ്ങില്‍ ഡിപ്ലോമ നേടിയ 160ഒാളം സജീവ അംഗങ്ങളാണ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

