കർക്കടക വാവുബലിതർപ്പണ ചടങ്ങുകൾ നടത്തി
text_fieldsമാതാ അമൃതാനന്ദമയി സേവാസമിതിയുടെ നേതൃത്വത്തിൽ നടന്ന കർക്കടക വാവുബലിതർപ്പണ ചടങ്ങിൽനിന്ന്
മനാമ: മാതാ അമൃതാനന്ദമയി സേവാസമിതിയുടെ നേതൃത്വത്തിൽ ബഹ്റൈനിൽ കർക്കടക വാവുബലിതർപ്പണ ചടങ്ങുകൾ നടത്തി. ജൂലൈ 24ന് പുലർച്ച നാലിന് ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകളിൽ മുന്നൂറോളം പേർ പങ്കെടുത്തു.
കർമങ്ങൾക്ക് മൂത്തേടത്ത് കേശവൻ നമ്പൂതിരി നേതൃത്വം നൽകി. 11ാമത് വർഷമാണ് മാതാ അമൃതാനന്ദമയി സേവാസമിതിയുടെ നേതൃത്വത്തിൽ ബഹ്റൈനിൽ പിതൃതർപ്പണ ചടങ്ങ് നടത്തുന്നത്. സംഘടനയുടെ ബഹ്റൈൻ കോഓഡിനേറ്റർ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സതീഷ് കുമാർ, രക്ഷാധികാരി കൃഷ്ണകുമാർ, എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ ഡോ. മനോജ് കുമാർ, അനീഷ് ചന്ദ്രൻ, സന്തോഷ് മേനോൻ, മനോജ് യു.കെ. വിനയൻ, സന്തോഷ്, ഷാജി, പുഷ്പ, ഹരിമോഹൻ, സുരേഷ് കോട്ടൂർ എന്നിവരുടെ സഹകരണത്തോടെ ചടങ്ങ് വിജയകരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

