കർബാബാദ് ബീച്ച് ഇന്ത്യൻ എംബസി ശുചീകരിച്ചു
text_fieldsമനാമ: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ബഹ്റൈൻ കോട്ടക്കടുത്തുള്ള കർബാബാദ് ബീച്ച് ശുചീകരിച്ചു. ‘സ്വച്ഛത ഹി സേവ: സിങ്കിൾ യൂസ് പ്ലാസ്റ്റിക് ഒഴിവാക്കൂ’എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇന്ത്യൻ പ്രവാസികൾ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്. ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, െഎ.സി.ആർ.എഫ്, വിവിധ പ്രവാസി സംഘടനകൾ, വിദ്യാർഥികൾ, പ്രവാസി കുടുംബാംഗങ്ങൾ എന്നിവർ പങ്കുചേർന്നു.
വൈകുന്നേരം നാലരയോടെ ആരംഭിച്ച പരിപാടി രണ്ട് മണിക്കൂറോളം നീണ്ടു. ഇന്ത്യൻ പ്രവാസികളുടെ ശുചീകരണ യഞ്ജത്തിന് പിന്തുണയും അഭിനന്ദനങ്ങളുമായി സ്വദേശികളും എത്തിയിരുന്നു. ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി പി.കെ ചൗധരി, െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ്, െഎ.സി.ആർ.എഫ് അംഗങ്ങളായ സുബൈർ കണ്ണൂർ, സുധീർ തിരുന്നലത്ത്, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി തുടങ്ങിയ നിരവധിപേർ പെങ്കടുത്തു. പ്ലാസ്റ്റിക്കിെൻറ ദുഷ്യഫലങ്ങളെക്കുറിച്ച് പുതിയ തലമുറയെ ബോധവത്കരിക്കാനുള്ള പരിപാടികൾ കാരണമായതായി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
